കെ ട്ടി എം നിരയിൽ സാഹസികരിൽ വാരിയന്റുകൾ കൊണ്ട് നിറക്കുകയാണ് കെ ട്ടി എം. സ്റ്റാൻഡേർഡ് മോഡലും, ഇലക്ട്രോണിക്സ് കുറഞ്ഞ എക്സ് എന്നിവർ വിപണിയിൽ എത്തിയപ്പോൾ ഇനി ഒഫീഷ്യൽ ലോഞ്ച് ആയിട്ടില്ലെങ്കിലും ഷോറൂമിൽ എത്താൻ നിൽക്കുന്നത് സീറ്റ് ഹൈറ്റ് കുറഞ്ഞ വി വാരിയൻറ്റ് ആണ്.
അവിടെയും കെ ട്ടി എം നിർത്തുന്നില്ല. ഇന്റർനാഷണൽ മാർക്കറ്റിൽ എത്തിയ എസ്. ഡബിൾ യൂ ആണ് ഇനി എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോഴുള്ള മോഡലിനെക്കാളും ഏകദേശം 40,000 രൂപയോളം വിലയിൽ മാറ്റമുണ്ടാകും പുത്തൻ വാരിയന്റിന്. ഇത്രയും വില കൊടുക്കാൻ ഇവനിൽ എന്ത് ഇരിക്കുന്നു എന്ന് നോക്കിയാല്ലോ .
ഓഫ് റോഡിന് മികച്ചതാണെങ്കിലും സ്പോക്ക് വീലുകളുടെ വില കുറക്കുന്നതിനായി ട്യൂബ് ടൈപ്പ് ടൈറുകളാണ് നൽകാറുള്ളത്. എന്നാൽ സ്പോക്ക് വീലിന് ട്യൂബ് ടൈപ്പ് ടയറും ഡ്യൂവൽ പർപ്പസ് പാറ്റേണുമാണ്. 19 / 17 ഇഞ്ച് തന്നെ. എൻജിൻ സ്പെസിഫിക്കേഷൻ,ഇലട്രോണിക്‌സ് എന്നിവ സ്റ്റാൻഡേർഡ് മോഡലിലേത് തന്നെ വില പ്രതീക്ഷിക്കുന്നത് 3.8 ലക്ഷം രൂപയാണ്. ഈ മാസം അവസാനം വിപണിയിൽ എത്തും.
Leave a comment