ഇന്ത്യയിൽ വില വലിയൊരു പ്രേശ്നമാണ്. അത് നന്നായി അറിയുന്ന ബജാജിൻറെ ഉടമസ്ഥതയിലുള്ള കെ ട്ടി എം. തങ്ങളുടെ സാഹസികന് വലിയ മാറ്റങ്ങൾ കൊണ്ടുവരുകയാണ്. എന്നാൽ വിലയിൽ വലിയ മാറ്റം ഉണ്ടാകില്ല എന്നതാണ് പുതിയ തന്ത്രം. ഈ വരുന്ന മാറ്റങ്ങൾ എല്ലാം അക്‌സെസ്സറി ലിസ്റ്റിലാകും എത്താൻ സാധ്യത.
പ്രധാനമായും മൂന്ന് മാറ്റങ്ങളാണ് പുത്തൻ മോഡലിന് എത്താൻ പോകുന്നത്. അതിൽ ആദ്യത്തേത് എല്ലാവരും പ്രതീക്ഷിച്ച സ്പോക്ക് വീലുകളാണ്. 19 / 17 ഇഞ്ച് സ്പോക്ക് വീലുകൾക്കൊപ്പം ടയർ ട്യൂബ് ടൈപ്പ് ആകാനാണ് വഴി. അങ്ങനെ ഏറെ കാലത്തെ പരാതിക്ക് തീർപ്പ് ആയെങ്കിലും മാറ്റങ്ങൾ അവിടം കൊണ്ടും തീരുന്നില്ല.

ഇന്റർനാഷണൽ മാർക്കറ്റിൽ നിലവിലുള്ള മോഡലുകളുടേത് പോലെ അഡ്ജസ്റ്റബിൾ സസ്പെൻഷനും 2023 എഡിഷനിൽ എത്തുന്നുണ്ട്. ഓരോ ഭൂപ്രദേശങ്ങൾക്ക് അനുസരിച്ച് റൈഡർക്ക് തന്നെ സസ്പെൻഷൻ സെറ്റ് ചെയ്യാവുന്ന സാങ്കേതിക വിദ്യക്കൊപ്പം.
കെ ട്ടി എം സാഹസികനിൽ ലോ സീറ്റ് ഹൈറ്റ് ഓപ്ഷനും എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 855 ൽ നിന്ന് 830 എം എം ലേക്ക് അഡ്ജസ്റ്റ് ചെയ്യാം. കാറുകളുടെ പോലെ ഈ അക്‌സെസറീസ് കൂടുന്നതിന് അനുസരിച്ച് വില കൂടുമെങ്കിലും പ്രൈസ് സ്റ്റാർട്ട് ചെയ്യുന്നത് കുറച്ച് ആകർഷകമായിട്ടാകും.
എൻജിൻ സ്‌പെകിൽ മാറ്റമില്ലാതെ ബി എസ് 6.2 വിൽ എത്തുമെങ്കിലും വലിയ വിലകയ്യറ്റം ഇവനുണ്ടാകാൻ സാധ്യതയില്ല. ഏകദേശം 5000 രൂപയുടെ വർദ്ധന മാത്രമേ പുത്തൻ മോഡലിന് ഉണ്ടാകു. ഇപ്പോൾ 3.37 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില.
Leave a comment