എല്ലാം വെട്ടി കുറച്ചു പുതിയ വാരിയന്റുകൾ ഇറക്കുകയാണല്ലോ ഇപ്പോഴത്തെ ട്രെൻഡ്.അതിനൊപ്പം ചുവട് പിടിക്കുകയാണ് കെ ട്ടി എം. വമ്പൻ വില കുറവിന് ശേഷം സീറ്റ് ഹൈറ്റ് കുറവുള്ള വി വാരിയന്റുമായാണ് ഉടൻ എത്താൻ ഒരുങ്ങുന്നത്.
ഇതിനോടകം തന്നെ പുതിയ വേരിയന്റ് ചില ഷോറൂമിലേക്ക് എത്തി കഴിഞ്ഞിരിക്കുകയാണ്. സാഹസികൻറെ 855 എം എമ്മിൽ നിന്ന് 835 എം എം സീറ്റ് ഹൈറ്റാണ് ഇനി വരാൻ പോകുന്നത്. വി യുടെ ഈ ഉയരക്കുറവിന് പിന്നിൽ പ്രവർത്തിച്ചിരുന്നത് സസ്പെൻഷൻ സെറ്റപ്പാണ്.
ഡ്യൂക്ക് 390 യുടെ ട്രാവൽ തന്നെയാണ് പുത്തൻ വാരിയന്റിന് കെ ട്ടി എം നൽകിയിരിക്കുന്നത്. 177 // 170 എം എം ആണ് ഇരുഅറ്റത്തും ഇതുവരെ ഉള്ളതെങ്കിൽ. 142 // 150 എം എം എന്നിങ്ങനെയാണ് വി യുടെ ട്രാവൽ. ഇതിനൊപ്പം ഗ്രൗണ്ട് ക്ലീറൻസിൽ കുറവില്ല എന്നൊരു മാജിക് കൂടി കെ ട്ടി എം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതോടെ 190 എം എമിൽ തന്നെ തുടരും. സാഹസികനല്ലേ.
സ്റ്റാൻഡേർഡ് ആഡ്വഞ്ചുവറിനെ അടിസ്ഥാനപ്പെടുത്തിയാണ് പുത്തൻ മോഡൽ എത്തിയിരിക്കുന്നത്. ആൾ കുറച്ച് കോസ്റ്റ്ലി ആണെന്ന് പറയേണ്ടതില്ലല്ലോ. അതുകൊണ്ട് തന്നെ പുതിയ മാറ്റത്തിൽ വിലകൂട്ടാനും സാധ്യതയില്ല.
ഈ നീക്കങ്ങളിലൂടെ കൂടുതൽ മാർക്കറ്റ് പിടിക്കാൻ കഴിയുമെന്നാണ് കെ ട്ടി എം കണക്കാക്കുന്നത്. ഒപ്പം സാഹസികൻ 250 യിലും ലോ സീറ്റ് ഹൈറ്റ് ഓപ്ഷൻ അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. ഒപ്പം സ്പോക്ക് വീലുമായി ഇന്റർനാഷണൽ മാർക്കറ്റിൽ എത്തിയ ഡബിൾ യൂവും ലോഡിങ് ആണ്.
Leave a comment