ഇന്ത്യയിൽ ആഡ്വഞ്ചുവർ 390 ക്ക് ഏറെ ചീത്ത പേര് കേട്ട ഒരു ഭാഗമായിരുന്നു അലോയ് വീലുകൾ. ഓഫ് റോഡിന് പോകുന്ന എ ഡി വി 390 യുടെ അലോയ് വീൽ തകരാർ പറ്റുന്നത് സ്ഥിരം കലാപരിപാടിയായതോടെ അലോയ് വീലിൽ പരിഷ്‌കാരങ്ങളുമായി എത്തിയെങ്കിലും അതിന് മുകളിൽ ഇന്ത്യക്കാർ ആഗ്രഹിക്കുന്നുണ്ട് എന്ന് മനസ്സിലായ കെ ട്ടി എം. ഇതാ ഇന്റർനാഷണൽ മാർക്കറ്റിൽ എത്തിയ എസ്. ഡബിൾ യു ( സ്പോക്ക് വീൽ) ലിനെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്.
ഓഫ് റോഡിങ്ങിൽ കൂടുതൽ മികവ് കാട്ടുന്നതിനായി അലോയ് വീലിന് പകരം സ്പോക്ക് വീൽ എത്തി. ഒപ്പം ഡബിൾ യൂ. പി ഒരുക്കുന്ന ഫുള്ളി അഡ്ജസ്റ്റബിൾ യൂ എസ് ഡി ഫോർക്കാണ് പുത്തൻ മോഡലിന് എത്തിയിരിക്കുന്നത്. ഒപ്പം 10 സ്റ്റെപ്പ് പ്രീ ലോഡ് അഡ്ജസ്റ്റബിൾ മോണോ സസ്പെൻഷനും പുത്തൻ മോഡലിൽ ഉണ്ടാകും. ഇതൊക്കെയാണ് സന്തോഷ വാർത്തയെങ്കിൽ കുറച്ചു വിഷമം തരുന്ന വാർത്തയും ഇതിനൊപ്പം എത്തുന്നുണ്ട്.
അതിൽ ആദ്യത്തേത് ട്യൂബ്ലെസ്സ് ടയറാണ് പ്രതീക്ഷിച്ചതെങ്കിൽ ട്യൂബ് ടൈപ്പ് ടയറാണ് പുത്തൻ മോഡലിൽ എത്തിയിരിക്കുന്നത്. ഉർവശി ശാപം ഉപകാരം എന്ന് പറയുന്നത് പോലെ രണ്ടാമത്തെ വിഷമത്തിൻറെ കനം കുറച്ച് കുറഞ്ഞിട്ടുണ്ട്. അത് വിലയാണ്, സ്പോക്ക് വീലുകളുടെ ട്യൂബ്ലെസ്സ് ടയറുകളുടെ അധിക വില ഇവിടെ കുറച്ചു സഹായിച്ചിട്ടുണ്ട്.
സ്റ്റാൻഡേർഡ് മോഡലിനെക്കാളും 21,254/- രൂപയാണ് അധികമായി പുത്തൻ വാരിയന്റിന് നൽകേണ്ടത്. ഇപ്പോൾ 3.6 ലക്ഷം രൂപയാണ് ഇവൻറെ ഇന്ത്യയിലെ എക്സ്ഷോറൂം വില . എ ഡി വി നിരയിൽ ഹാർഡ്കോർ ഓഫ് റോഡർ നിരയിൽ ഏറ്റവും വില കൂടിയ മോഡലുകളിൽ ഒന്നാണ് എ ഡി വി 390.
എതിരാളിയായ ഹിമാലയൻ – 2.15 ലക്ഷം, യെസ്‌ടി ആഡ്വഞ്ചുവർ – 2.15 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില വരുന്നത്. എന്നാൽ ഭാവി അത്ര സുരക്ഷിതമല്ല എന്ന സൂചന നൽകിയിട്ടുണ്ട്. ഹിമാലയൻ 450, എക്സ്പൾസ് 400 എന്നിവർ അണിയറയിൽ ഒരുങ്ങുന്നുണ്ടല്ലോ.
Leave a comment