ഇന്ത്യയിൽ വലിയ ഡിസ്‌കൗണ്ടുമായി എത്തിയ നോ നോൺസെൻസ് ആഡ്വഞ്ചുവർ 390 ക്ക് ശേഷം ഇതാ ആഡ്വാഞ്ചുവർ 250 യും അവതരിപ്പിച്ചിരിക്കുകയാണ് കെ ട്ടി എം. 390 യുടേത് പോലെ വലിയ ഡിസ്‌കൗണ്ട് കൊണ്ടല്ല 250 ഞെട്ടിച്ചിരിക്കുന്നത്, പകരം വിലക്കയറ്റം കൊണ്ടാണ്.
ബി എസ് 6 വേർഷനിൽ ഏറ്റവും കുറവ് വിലകയ്യറ്റം ഉള്ള മോഡലുകളിൽ ഒന്നാണ് 250 സാഹസികൻ. ഏകദേശം 2500 രൂപ മാത്രമാണ് മലിനീകരണം കുറഞ്ഞ മോഡലിന് കൂടിയിരിക്കുന്നത്. അതിന് പ്രധാനകാരണം ഒരു മാറ്റവും നൽകിയിട്ടില്ല എന്നുള്ളതാണ്. പുതിയ അപ്ഡേഷനിൽ പ്രതീക്ഷിച്ചിരുന്ന എൽ ഇ ഡി ഹെഡ്‍ലൈറ്റ്, ട്ടി എഫ് ട്ടി ഡിസ്പ്ലേ തുടങ്ങിയ കാര്യങ്ങൾ 2023 എഡിഷനിൽ എത്തിയിട്ടില്ല.
248.76 സിസി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിന് 29.6 ബി എച്ച് പി കരുത്തും 24 എൻ എം ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ. ഇവന് സ്ലിപ്പർ ക്ലച്ച്, സൂപ്പർ മോട്ടോയോട് കൂടിയ ഡ്യൂവൽ ചാനൽ എ ബി എസ്, 12 വോൾട്ട് സോക്കറ്റ്, 19// 17 ഡ്യൂവൽ പർപ്പസ് ടയറുകൾ, 855 എം എം സീറ്റ് ഹൈറ്റ്, 200 എം എം ക്ലീറൻസ് എന്നീ ഹൈലൈറ്റുകൾ തുടരും.
വിലയിലേക്ക് തിരിച്ചുവന്നാൽ 246,651 രൂപയാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില വരുന്നത്. എതിരാളികൾ സുസൂക്കി വി സ്‌ട്രോം എസ് എക്സ്, ഹിമാലയൻ, ട്ടി ആർ കെ 251 എന്നിവരാണ്.
Leave a comment