ഒരു മോഡലിൽ നിന്ന് കുറെ മോഡലുകൾ അവതരിപ്പിക്കുന്നത് പ്രീമിയം നിരയിൽ പുതിയ കാര്യമല്ല. അതെ വഴി പിന്തുടരുകയാണ് കെ ട്ടി എം അഡ്വാഞ്ചുവർ 890. സാഹസികത വിട്ട് കുറച്ച് റോഡ് മോഡലായാണ് എസ് എം ട്ടി യുടെ വരവ്. അതിനായി കുറച്ചധികം പണികൾ നടത്തിയിട്ടുണ്ട് താനും. സ്പോട്ട് ചെയ്ത മോഡലിൻറെ വിശേഷങ്ങൾ നോക്കാം.
അടിസ്ഥാന രൂപത്തിൽ വലിയ മാറ്റമില്ല. അഡ്വാഞ്ചുവർ 890 യുടെ തനി പകർപ്പാണ് മുൻവശം. എന്നാൽ റോഡ് വേർഷനിലേക്ക് മാറ്റാൻ ചെയ്തിരിക്കുന്ന കാര്യങ്ങളുടെ ചെറിയ ലിസ്റ്റ് തന്നെയുണ്ട്. അതിൽ ഫയറിങ് കഴിഞ്ഞെത്തുന്ന ഇന്ധന ടാങ്ക് ഡ്യൂക്ക് 890 യോടാണ് കൂടുതൽ സാമ്യം. ഒപ്പം സിംഗിൾ പീസ് സീറ്റ്, അപ്‌സെറ്റ് എക്സ്ഹൌസ്റ്റ് എന്നിവ സാഹസികനിൽ കണ്ടതു തന്നെ.
ടയറിൽ വലിയ മാറ്റം നൽകിയിരിക്കുന്നു. സാഹസികനിൽ കാണുന്നത് പോലെ തടികുറഞ്ഞ ഉയരം കൂടിയ ടയറിന് പകരം. റോഡ് വേർഷന് ലഭിച്ചിരിക്കുന്നത് ഡ്യൂക്ക് 890 യുടെ പോലെ തടിച്ച് ഉയരം കുറഞ്ഞ ടയറുകളാണ്. റോഡുകളിൽ കൂടുതൽ അനുയോജ്യമായ അലോയ് വീലും എത്തിയിട്ടുണ്ട്.
സസ്പെൻഷൻ യൂ എസ് ഡി യും മോണോ സസ്പെൻഷനും തുടരുമ്പോൾ. റോഡിനനുസരിച്ച് ഡബിൾ യൂ പി ട്യൂണിങ് ചെയ്താകും എസ് എം ട്ടി യിൽ എത്തുന്നത്.
എൻജിൻ സ്പെസിഫിക്കേഷനിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. 889 സിസി, ലിക്വിഡ് കൂൾഡ്, ട്വിൻ സിലിണ്ടറിന് കരുത്ത് 105 പി എസിന് അടുത്ത് പ്രതിക്ഷിക്കാം. എന്നാൽ ഇവനെ മെരുക്കാനുള്ള ഇലക്ട്രോണിക്സിൽ ചില മാറ്റങ്ങൾ ഉണ്ടാകും. റോഡ് മോഡൽ ആയതിനാൽ ഓഫ് റോഡ് എ ബി എസ് ഒഴിവാക്കാൻ വലിയ സാധ്യതയുണ്ട്. ട്രാക്ഷൻ കണ്ട്രോൾ , കോർണേറിങ് എ ബി എസ്, റൈഡിങ് മോഡ് എന്നിവക്കൊപ്പം 5 ഇഞ്ച്, ട്ടി എഫ് ട്ടി ഡിസ്പ്ലേ കൂടി പ്രതിക്ഷിക്കാം.
അടുത്ത വർഷം പുതിയ ആർ സി സീരിസിനൊപ്പമായിരിക്കും ഇവനും വിപണിയിൽ എത്താൻ സാധ്യത.
Leave a comment