ഇരുചക്ര ലോകത്ത് റാലി എഡിഷൻ എന്നാൽ. തങ്ങളുടെ ഓഫ് റോഡ് കഴിവുകൾ എല്ലാം കൊടുക്കുകയാണ് കമ്പനികൾ ചെയ്യാറുള്ളത്. അത് ഇന്ത്യയിൽ എക്സ്പൾസ് ആയാലും, അങ് ഓസ്ട്രിയയിൽ കെ ട്ടി എം അഡ്വഞ്ചുവർ ആയാലും അങ്ങനെ തന്നെ. ഇന്ത്യയിൽ എക്സ്പൾസ് റാലി എഡിഷൻ അവതരിപ്പിച്ചത് പോലെ.
അഡ്വഞ്ചുവർ 890 ആർ, റാലി എഡിഷൻ അവതരിപ്പിച്ചിരിക്കുകയാണ് കെ ട്ടി എം. ഇരുവർക്കും തമ്മിലുള്ള പൊതുവായ കാര്യം കുറച്ചുണ്ട്. അതിൽ ഒന്ന് എൻജിൻ, ഷാസി എന്നിവയിൽ മാറ്റമില്ല എന്നതും. ചില ഭാഗങ്ങളിൽ റാലിക്ക് വേണ്ടി റീഡിസൈൻ ചെയ്തിട്ടുണ്ട് എന്നുള്ളതുമാണ്.

എന്നാൽ 890 പ്രീമിയം മോഡൽ ആയതിനാൽ ഇലക്ട്രോണിക്സ് ഉണ്ട് എന്നതാണ്. അഡ്വഞ്ചുവർ 890 ആർ റാലി എഡിഷന് ഇരുവരുമായി താരതമ്യപ്പെടുത്തുമ്പോൾ ഉള്ള വ്യത്യാസം. ഇനി 890 റാലി എഡിഷൻറെ വിശേഷങ്ങളിലേക്ക് കടക്കാം.
- വലിയ ഫൂട്ട് പെഗ്ഗ്
- എ ബി എസ് ലിങ്ക്ഡ് റൈഡിങ് മോഡ്
- പിന്നിലെ മാസ്റ്റർ സിലിണ്ടറിന് അലൂമിനിയം ഗാർഡ്
- സ്റ്റാൻഡേർഡ് ക്രഷ് ഗാർഡ്
- സൂപ്പർസ്പ്രോക്സിൻറെ റിയർ സ്പോക്കറ്റ്
- ക്രൂയിസ് കണ്ട്രോൾ, ക്വിക്ക് ഷിഫ്റ്റർ റാലി മോഡ്
- 910 എം എം സീറ്റ് ഹൈറ്റ് ( + 30 എം എം )
- 303 എം എം ഗ്രൗണ്ട് ക്ലീറൻസ് ( + 40 എം എം )
- റാലി സ്പെക് – സസ്പെൻഷൻ, ടയർ

എന്നിവയാണ് പ്രധാനപ്പെട്ട മാറ്റങ്ങൾ. എൻജിൻ പഴയ 889 സിസി, ഇരട്ട സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിന്. കരുത്ത് 105 പി എസും, 100 എൻ എം ടോർക്കുമാണ്. ലിമിറ്റഡ് എഡിഷനായി എത്തുന്ന ഇവന്. 700 യൂണിറ്റുകൾ മാത്രമാണ് നിർമ്മിക്കുന്നത്.
- കെ ട്ടി എം തടഞ്ഞില്ല, ക്യു ജെ ക്ക് ലിറ്റർ ക്ലാസ് ബൈക്ക്
- കെ ട്ടി എം ഇലക്ട്രിക്ക് സ്കൂട്ടർ സ്പോട്ട് ചെയ്തു
- കെ ട്ടി എം ഇരട്ട സിലിണ്ടർ ബൈക്കുകൾ ഇന്ത്യയിലേക്ക്
ഞെട്ടിക്കുന്ന വിലയാണ് ലിമിറ്റഡ് എഡിഷനായ ഇവന് അഡ്വഞ്ചുവർ 890 ആറിന് 13.7 ലക്ഷം രൂപയാണെങ്കിൽ. റാലി കൂടി ചേർക്കുമ്പോൾ 8 ലക്ഷം രൂപ കൂടി അധികം നൽകണം.
Leave a comment