ഇന്ത്യയിൽ ഉത്സവകാലം പടിയിറങ്ങിയ കാഴ്ചകളാണ് എല്ലായിടത്തും. ഒക്ടോബർ മാസത്തിൽ തകർത്താടിയ കെ ട്ടി എം കുറച്ച് ക്ഷീണത്തിലാണ്. നവംബർ മാസത്തിൽ ഏകദേശം 50% ത്തിന് മുകളിലാണ് ഒക്ടോബറിലെ അപേക്ഷിച്ച് ഇടിവ് നേരിട്ടിരിക്കുന്നത്.
എൻട്രി ലെവൽ പ്രീമിയം നിരയായ കെ ട്ടി എമ്മിൻറെ ജീവവായു ഇപ്പോൾ കെ ട്ടി എം 200 സീരീസാണ്. അത് നവംബർ മാസത്തിലും ഒരു മാറ്റമില്ലാതെ തുടരുന്നു. 125, 200, 250, 390 എന്നിങ്ങനെ നാല് എഞ്ചിനുകളിലായി ഒമ്പതോളം മോഡലുകളാണ് കെ ട്ടി എം ഇന്ത്യൻ നിരയിൽ അണിനിരക്കുന്നത്. അതിൽ 50% വിൽപന നടക്കുന്നതും 200 സീരീസിലാണ്. രണ്ടാമതായി 250 സീരീസും മൂന്നാം സ്ഥാനം 390 യും നേടിയപ്പോൾ ഏറ്റവും അഫൊർഡബിൾ നിരയായ 125 ൻറെ സ്ഥാനം ഏറ്റവും താഴെയാണ്. 2022 ഒക്ടോബർ മാസത്തിൽ 8333 യൂണിറ്റ് ആണെങ്കിൽ നവംബറിൽ അത് 3988 യൂണിറ്റായി കുറഞ്ഞു. എന്നാൽ ഒരു ആശ്വാസം ഉള്ളത് കഴിഞ്ഞ നവംബറിനെ അപേക്ഷിച്ച് 5% വളർച്ചയുണ്ടായി എന്നത് മാത്രമാണ്.
ഓരോരുത്തരുടെയും വില്പന നോക്കാം.
മോഡൽസ് | നവം. 22 | ഒക്. 22 | വ്യത്യാസം | ||
1 | 200 | 2293 | 4002 | -1709 | |
2 | 250 | 909 | 2187 | -1278 | |
3 | 390 | 455 | 1250 | -795 | |
4 | 125 | 331 | 894 | -563 | |
ആകെ | 3988 | 8333 | -4345 |
Leave a comment