ശനിയാഴ്‌ച , 23 സെപ്റ്റംബർ 2023
Home international കൂടുതൽ സാഹസികനായി 390 ആഡ്വച്ചുവർ
international

കൂടുതൽ സാഹസികനായി 390 ആഡ്വച്ചുവർ

2023 എഡിഷൻ ഇന്റർനാഷണൽ മാർക്കറ്റിൽ

2023 ktm adventure 390
2023 ktm adventure 390

ഇന്ത്യയിൽ സാഹസികരുടെ ഇഷ്ട്ട ഏറി വരുകയാണ്. പല ബ്രാൻഡുകളും ഇവരെ കണക്കാക്കുന്നത് സാഹസിക യാത്രികനായാണ്. ഓഫ് റോഡിങ് കൂടുതൽ പച്ച പിടിക്കുന്നത് കണ്ട് കെ ട്ടി എം. തങ്ങളുടെ 390 സാഹസികനെ 2023 ൽ കൂടുതൽ ഓഫ് റോഡ് കഴിവുകൾ നൽകുകയാണ്.

2023 എഡിഷനിൽ ഏറെ നാളത്തെ പരാതിക്കൊടുവിൽ കുറച്ച് മാറ്റങ്ങൾ ഇന്റർനാഷണൽ പതിപ്പിന് നൽകിയിരിക്കുന്നത്. ആദ്യത്തെ മാറ്റം വീലിലാണ്, ഇന്ത്യയിൽ ടയർ കുത്തിയപ്പോൾ തൊട്ട് ചീത്തപ്പേരാണ് അലോയ് വീലിന്. ആദ്യ ഘട്ടത്തിലെ അലോയ് വീൽ മാറ്റി പുതിയത് വന്നെങ്കിലും അതും മതിയാകാതെ വന്നു. എന്ന് മനസിലാക്കിയ കെ ട്ടി എം ഇതാ സ്പോക്ക് വീൽ അവതരിപ്പിച്ചിരിക്കുകയാണ്. അലോയ് വീലിന് പകരം ഇനി കരുത്ത് കൂടിയ അലൂമിനിയം സ്പോക്ക് വീലുകളാണ് എത്തിയിരിക്കുന്നത്.

കറുപ്പ് നിറത്തിൽ എത്തുന്ന ഈ പുതിയ വീലുകൾക്ക് മറ്റൊരു പ്രേശ്നമുള്ളത് ട്യൂബ്ലെസ്സ് അല്ല എന്നുള്ളതാണ്. എന്നാൽ ഹാർഡ് കോർ ഓഫ് മോഡലുകളുടെ പോലെ 21 / 19 ഇഞ്ച് ടയറുകൾക്ക് പകരം പഴയത് പോലെ 100 സെക്ഷൻ 19 ഇഞ്ച് ടയറും പിന്നിൽ 130 സെക്ഷൻ 17 ഇഞ്ച് ടയർ തന്നെയാണ് നൽകിയിരിക്കുന്നത്.

2023 ktm adventure 390

2023 എഡിഷനിൽ വന്നിരിക്കുന്ന മറ്റ് മാറ്റങ്ങൾ ഇതൊക്കെയാണ്. അഡ്ജസ്റ്റ് ചെയ്യാവുന്ന സസ്പെൻഷൻ ഇരു അറ്റത്തും നല്കിയത്തിനൊപ്പം. പുതിയ ബ്ലാക്ക്, ഓറഞ്ച് ഗ്രാഫിക്സ് നൽകിയിട്ടുണ്ട്. ആദ്യ തലമുറ ഡ്യൂക്ക് 390 യിൽ കണ്ടത് പോലെ ഷാസി ഇത്തവണ ഓറഞ്ചിലാണ്.

ഇന്ത്യയിൽ ഇപ്പോൾ എത്താത 2023 എഡിഷൻ അധികം വൈകാതെ തന്നെ ഇന്ത്യയിലും പ്രതിക്ഷിക്കാം. പക്ഷേ എല്ലാ തവണത്തെയും പോലെ ചെറിയ മാറ്റങ്ങൾ ഇന്ത്യൻ വേർഷനിൽ ഉണ്ടാകും. സ്പോക്ക് വീൽ മാറ്റമില്ലാതെ എത്തുമെങ്കിലും അഡ്ജസ്റ്റ് ചെയ്യാവുന്ന സസ്പെൻഷൻ. ആർ സി 390 യുടേത് പോലെ സാഹസികനിലും ഇന്ത്യയിൽ എത്താൻ സാധ്യതയില്ല.

ഇതിനൊപ്പം എൻജിൻ, ഫീചേഴ്‌സ് എന്നിവയിൽ മാറ്റം വന്നിട്ടില്ല. എന്നാൽ 390 യുടെ അടുത്ത തലമുറ ഇന്റർനാഷണൽ മാർക്കറ്റിൽ പരീക്ഷണ ഓട്ടം തുടങ്ങി കഴിഞ്ഞു. സ്പോക്ക് വീലുകളുമായി നടക്കുന്ന അവന് എൻജിനിലും വ്യത്യാസം പ്രതീഷിക്കാം.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കുറച്ചു കൂടി തെളിഞ്ഞ് സിംഗിൾ സിലിണ്ടർ ഡുക്കാറ്റി

ഡുക്കാറ്റി തങ്ങളുടെ കുഞ്ഞൻ മോട്ടോർ സൈക്കിളിൻറെ പരീക്ഷണ ഓട്ട തിരക്കിലാണ്. മിക്കവാറും ഇ ഐ സി...

അപ്രിലിയയുടെ സാഹസിക സ്കൂട്ടർ

നാളെ അപ്രിലിയയുടെ പുത്തൻ സൂപ്പർ സ്പോർട്ട് വരാനിരിക്കെ. യൂറോപ്പിൽ ഒരു ചെറിയ ബോംബ് പൊട്ടിച്ചിരിക്കുകയാണ്. ലോകം...

കവാസാക്കിയോട് മത്സരിക്കാൻ ബി എസ് എ

വലിയ ബ്രാൻഡുകളും തങ്ങളുടെ ഇലക്ട്രിക്ക് മോഡലുകളെ അവതരിപ്പിക്കുകയാണ്. കവാസാക്കി ചെറുതിൽ തുടങ്ങുന്നത് പോലെ. മഹീന്ദ്രയുടെ കീഴിലുള്ള...

വലിയ റേഞ്ചുമായി കവാസാക്കി ട്വിൻസ്

ലോകം മുഴുവൻ ഇലക്ട്രിക്ക് യുഗത്തിലേക്ക് ഒഴുക്കുകയാണ്. ആ ശക്തിയിൽ വൻസ്രാവുകളും ആ വഴിയേ എത്തുകയാണ്. ഇന്ത്യയിലെ...