ചൊവ്വാഴ്‌ച , 26 സെപ്റ്റംബർ 2023
Home international കൂടുതൽ സൂപ്പർ ആയി സൂപ്പർ ആഡ്വഞ്ചുവർ
international

കൂടുതൽ സൂപ്പർ ആയി സൂപ്പർ ആഡ്വഞ്ചുവർ

മുഖം പ്ലാസ്റ്റിക് സർജറി നടത്തി

ktm 1290 super adventure spotted
ktm 1290 super adventure spotted

കെ ട്ടി എം തറവാട് ആകെ പൊളിച്ചു പണിയുകയാണ്. അതിൽ ഏറ്റവും കൂടുതൽ പണി നടക്കുന്ന സ്ഥലം ഏറ്റവും മുകളിലും താഴെയുമാണ്. മുകളിലത്തെ നിലയിലെ 2024 സൂപ്പർ ഡ്യൂക്കിനെ കണ്ട് തിരുമ്പോളേക്കും. സാഹസികനും പുതിയ മുഖവുമായി ഓടി തുടങ്ങിയിട്ടുണ്ട്.

സൂപ്പർ ആഡ്വഞ്ചുവർ 1290 ൻറെ റോഡ് വേർഷൻ – എസ് ആണ് ഇപ്പോൾ കണ്ണിൽപ്പെട്ടിരിക്കുന്നത്. പ്രധാന മാറ്റം വന്നിരിക്കുന്ന മാറ്റം മുഖത്ത് തന്നെ, ഹെഡ്‍ലൈറ്റ് അടുത്ത തലമുറ സൂപ്പർ ഡ്യൂക്കിലെ പോലെയാണ്. ഒന്നിന് മുകളിൽ ഒന്നായി രണ്ടു പ്രൊജക്റ്റർ ഹെഡ്‍ലൈറ്റാണ് ഇവിടെയും.

റോഡ് വേർഷൻ ആയതിനാൽ വലിയ വിൻഡ് സ്ക്രീൻ ഇവിടെയുമുണ്ട്. പക്ഷേ കിരീടം കുറച്ചു കൂടി വലുതാക്കിയിട്ടുണ്ട്. അതേ വഴി തന്നെയാണ് ടാങ്കിലും സെമി ഫയറിങ്ങിലും ചെറിയ അറ്റകുറ്റപ്പണി അവിടെയുമുണ്ട്.

എൻജിൻ സൈഡിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. മറ്റ് ഹൈലൈറ്റുകളായ സെമി ആക്റ്റീവ് സസ്പെൻഷൻ, റഡാർ ടെക്നോളജി, അതെ 160 പി എസ് കരുത്തുള്ള 1301 സിസി, ലിക്വിഡ് കൂൾഡ് എൻജിൻ എന്നിവ ഇവനിലും തുടരും.

ഇതിനൊപ്പം തന്നെ ഫേസ് ലിഫ്റ്റുമായി ഓഫ് റോഡ് വേരിയന്റ് ആയ ആർ വേർഷനും അണിയറയിൽ ഒരുങ്ങുന്നുണ്ട്. 2023 അവസാനത്തിലായിരിക്കും 2024 എഡിഷൻ വിപണിയിൽ എത്തുന്നത്. ഇതിനൊപ്പം ഒരു പട മോഡൽ തന്നെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

അങ്ങനെ നീളുന്നു കെ ട്ടി എമ്മിൻറെ ഊഴം കാത്ത് നിൽക്കുന്ന മോഡലുകൾ

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

രാജാവിൻറെ പുതിയ മുഖം

സാഹസികന്മാരിലെ രാജാവാണ് ബി എം ഡബിൾ യൂ, ആർ 1250 ജി എസ്. മറ്റ് ഹൈൻഡ്...

ആഫ്രിക്ക ട്വിനിന് വലിയ അപ്ഡേഷന് വരുന്നു

ലോകത്തിലെ തന്നെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നാണ് സാഹസിക മാർക്കറ്റ്. അതിൽ മുൻ നിരക്കാരെല്ലാം പുതിയ...

കുറച്ചു കൂടി തെളിഞ്ഞ് സിംഗിൾ സിലിണ്ടർ ഡുക്കാറ്റി

ഡുക്കാറ്റി തങ്ങളുടെ കുഞ്ഞൻ മോട്ടോർ സൈക്കിളിൻറെ പരീക്ഷണ ഓട്ട തിരക്കിലാണ്. മിക്കവാറും ഇ ഐ സി...

അപ്രിലിയയുടെ സാഹസിക സ്കൂട്ടർ

നാളെ അപ്രിലിയയുടെ പുത്തൻ സൂപ്പർ സ്പോർട്ട് വരാനിരിക്കെ. യൂറോപ്പിൽ ഒരു ചെറിയ ബോംബ് പൊട്ടിച്ചിരിക്കുകയാണ്. ലോകം...