ഇന്ത്യയിൽ വിലക്കയ്യറ്റത്തിൻറെ പേരിൽ ഏറെ ചീത്ത പേര് കേട്ട ബ്രാൻഡുകളിൽ ഒന്നാണ് കെ ട്ടി എം. എന്നാൽ ബി എസ് 6.2 വിൽ വലിയ വിലകയ്യറ്റം ഉണ്ടായിട്ടില്ല. 851 മുതൽ 3008 രൂപ വരെയാണ് വില കൂടിയിരിക്കുന്നത്. ഇനി ഓരോ മോഡലുകളുടെയും വിലക്കയറ്റം നോക്കാം.
ആദ്യം നമ്മൾ എല്ലാ തവണയും ചെയ്യുന്നത് പോലെ താഴെ നിന്ന് തുടങ്ങാം. ഇന്ത്യയിൽ ഏറ്റവും കുറവ് വില്പന നടത്തുന്ന 125 സീരിസാണ് ഏറ്റവും കുറവ് വിലക്കയറ്റം ബാധിച്ചിരിക്കുന്നത്. ഡ്യൂക്ക് 125 ന് 851 ഉം ആർ സി 125 ന് 902 രൂപയുമാണ് വർദ്ധന. ഇപ്പോൾ യഥാക്രമം 1,78,892 ഉം 1,89,542 രൂപയുമാണ് എക്സ് ഷോറൂം വില വരുന്നത്.

അടുത്ത പടിയിൽ ബെസ്റ്റ് സെല്ലിങ് സീരീസ് ആയ 200 ആണ്. ഇവിടെ തന്നെയാണ് ഏറ്റവും കൂടുതൽ വിലകയ്യറ്റം ഉണ്ടായിരിക്കുന്നത്. ആർ സി 200, 3008 രൂപ കൂടി 2,17,696 ലേക്ക് എത്തിയപ്പോൾ.ഡ്യൂക്ക് 200 ന് അത്ര ബാധിച്ചിട്ടില്ല. 1,152 രൂപ കൂടി 192,845 ആണ് ഇപ്പോഴത്തെ എക്സ് ഷോറൂം വില.
ഡ്യൂക്ക് 250 ആണ് ഇതിൽ ഏറ്റവും കോളടിച്ചു നില്കുന്നത്. വെറും 999 രൂപയുടെ വിലക്കയ്യറ്റം. 238,221 രൂപയാണ് ഇപ്പോഴത്തെ വില. എന്നാൽ സാഹസികൻ 250 ക്ക് വിലയിൽ കയ്യറ്റമുണ്ട്. 2,446 രൂപ കൂടി 2, 46,651രൂപയാണ് ഇപ്പോഴത്തെ വില വരുന്നത്.

390 സാഹസികനിൽ ഉണ്ടായ വലിയ വെട്ടി കുറക്കലുകൾ ഇവിടെ ഉണ്ടായിട്ടില്ല. എല്ലാ മോഡലുകൾക്കും പഴയ വിലയിൽ നിന്ന് ചെറിയ വർദ്ധന ഉണ്ടായിട്ടുണ്ട് താനും. അതിൽ ഏറ്റവും കുറവ് ഡ്യൂക്ക് 390 ക്കാണ് 1,245 രൂപ. തൊട്ട് മുകളിൽ സാഹസികൻ 1,703 രൂപയും ആർ സി ക്ക് 2,103 രൂപയുമാണ് കൂടിയിരിക്കുന്നത്. വില യഥാക്രമം 2,97,475 – 3,38,746 – 3,18,173 എന്നിങ്ങനെയാണ്.
എല്ലാ മോഡലുകൾക്കും വലിയ മാറ്റങ്ങൾ ഒന്നും നൽകാതെയാണ് ബി എസ് 6.2 വിൽ എത്തിച്ചിരിക്കുന്നത്. അത് തന്നെയാണ് വിലകേറാതിരിന്നതും.
Leave a comment