കെ എൽ എക്സ് 150 ബി എഫ്, ഐ ബി ഡബിൾ യൂ കാണാൻ എത്തിയത്തിന് പിന്നിൽ ചെറിയൊരു ലക്ഷ്യമുണ്ട്. ഇന്ത്യയിലെ ഓഫ് റോഡ് പ്രേമികളും എത്തുന്ന ഈ ഷോയിൽ ഈ മോഡലിനെ കുറിച്ചുള്ള അഭിപ്രായം അറിയാനാണ് ഇവിടെ തന്നെ നേരിട്ടിറക്കിയത്.
ഇന്ത്യയിൽ പ്രീമിയം മോഡലുകൾ മാത്രമാണ് കവാസാക്കിയുടെ പകലുള്ളതെങ്കിലും ഇന്റർനാഷണൽ മാർക്കറ്റിൽ കുറച്ചധികം തന്നെ പോക്കറ്റിൽ ഒതുങ്ങുന്ന മോഡലുകളുണ്ട്. ഇന്ത്യയിൽ ഓഫ് റോഡ് താരങ്ങളുടെ ജനപ്രീതി കൂടി വരുന്ന സാഹചര്യത്തിൽ കെ എൽ എക്സ് 150 ബി എഫിൻറെ സ്വഭാവം ഇന്ത്യൻ മണ്ണുമായി യോജിച്ചു പോകുന്നതാണ്. റോഡിൽ ഉപയോഗിക്കാൻ കൂടി സാധിക്കുന്ന ഒരു ഹാർഡ് കോർ ഓഫ് റോഡ് മോഡലായ ഇവൻ. എക്സ്പൾസ് 200 ൻറെ മാർക്കറ്റ് ലക്ഷ്യമിട്ട് അവതരിപ്പിക്കാനുള്ള സാധ്യത തളികളയാൻ സാധിക്കില്ല.
ഒപ്പം 150 ബി എഫിനെ കൂടുതൽ പ്രിയങ്കരമാകുന്നത് ഇവൻറെ വില കൂടിയാണ്. ഇന്ത്യയിലെ കവാസാക്കിയുടെ അഫൊർഡബിൾ ക്ലാസ്സിക് താരത്തിനോട് അടുത്താണ് എന്നതാണ്. ഡബിൾ യൂ 175 ന് ഒന്നര ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില. എന്നാൽ ഇവരുടെ രണ്ടുപേരുടെയും സ്പെസിഫിക്കേഷൻ ഒന്ന് കൂട്ടിവായിച്ച് നോക്കാം.
എക്സ്പൾസ് 200 | കെ എൽ എക്സ് 150 ബി എഫ് | |
എൻജിൻ | 199.6 സിസി, ഓ എച്ച് സി, 4 വാൽവ്, ഓയിൽ കൂൾഡ് | 144 സിസി, എയർ കൂൾഡ്, എസ് ഒ എച്ച് സി, കാർബുറേറ്റർ |
പവർ | 19.1 പി എസ് @ 8500 ആർ പി എം | 12 പി എസ് / 8,000 ആർ പി എം |
ടോർക്ക് | 17.35 എൻ എം @ 6500 ആർ പി എം | 11.3 എൻ എം / 6,500 ആർ പി എം |
ഗിയർബോക്സ് | 5 സ്പീഡ് | 5 സ്പീഡ് |
ഫ്യൂൽ ടാങ്ക് | 13 ലിറ്റർ | 7 ലിറ്റർ |
ടയർ | 90/90-21 // 120/80-18 | 2.75-21// 4.10-18 |
സസ്പെൻഷൻ () | ടെലിസ്കോപിക് (190) // മോണോ സസ്പെൻഷൻ (170 ) | യൂ എസ് ഡി (175 ) // മോണോ (192 ) |
ബ്രേക്ക് | 276 // 220 എം എം ഡിസ്ക് | 190 എം എം |
ബ്രേക്ക് | 1410 എം എം | 1,340 എം എം |
സീറ്റ് ഹൈറ്റ് | 825 എം എം | 870 എം എം |
ഗ്രൗണ്ട് ക്ലീറൻസ് | 220 എം എം | 296 എം എം |
നീളം* വീതി* ഉയരം | 2222 * 850 * 1258 എം എം | 2,070 * 825 * 1,155 |
ഭാരം | 158 കെ ജി | 118 കെ ജി |
വില | 1.37 ലക്ഷം | 1.75 ലക്ഷം |
ഈ സെഗ്മെന്റ്റ് ഇഷ്ട്ടമായെങ്കിൽ 150 ബി എഫിൻറെ എതിരാളികളെ കൂടി നോക്കിയാലോ, നിങ്ങളുടെ അഭിപ്രായം അറിയിക്കുമല്ലോ???
Leave a comment