കേരളത്തിൽ മഴക്കാലം എത്തിയിരിക്കുയാണ്. കടുത്ത ചൂടിൽ നിന്ന് സുഖകരമായ തണുപ്പിലേക്ക് വീഴുന്ന മലയാളികൾക്ക്. കൂടുതൽ സുഖകരമായ കാലാവസ്ഥയാണ് ഇനി കുറച്ചു ദിവസങ്ങൾ സമ്മാനിക്കുക. എന്നാൽ റോഡിലെ കാലാവസ്ഥ അത്ര സുഖകരമല്ല എന്ന് നമുക്ക് എല്ലാവർക്കും അറിയാമല്ലോ.
ഈ മഴ കാലത്തും നമ്മുടെ റോഡ് കൂടുതൽ സുഖകരമാക്കാൻ. നമ്മുടെ ബൈക്കുകളിലും റൈഡർമാരും റോഡിൽ ശ്രെദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് മൂന്നായി തരംതിരിച്ച് നിങ്ങൾക്ക് മുന്നിൽ എത്തിക്കുകയാണ് ഈ സെക്ഷനിലൂടെ. ആദ്യം നമ്മുടെ ബൈക്ക് മഴക്കാലത്തിന് അനുസരിച്ച് എങ്ങനെ ഒരുക്കി എടുക്കാം എന്ന് നോക്കാം.

നന്നായി കഴുക്കാം
ആദ്യം ചെയ്യേണ്ട കാര്യങ്ങളിൽ ഒന്നാണ് ബൈക്ക് നന്നായി കഴുക്കാം എന്നത്. മഴക്കാലമായാൽ വെള്ളം നനഞ്ഞ് വൃത്തി ആയിക്കോളും എന്നാണ് നമ്മുടെ ഭൂരിപക്ഷം പേരുടെയും ധാരണ എന്നാൽ അത് തെറ്റാണ്. മഴക്കാലത്ത് വെള്ളത്തിനൊപ്പം ചെളിയും ബൈക്കിൽ കൂടാൻ വലിയ സാധ്യതയുണ്ട്.
ഈ ചെളി നമ്മുടെ ബൈക്കുകളുടെ പാർട്സുകളെ കാലക്രമേണ തകരാറിലാകും. ഇത് തടയാൻ മഴക്കാലത്ത് കൃത്യമായ ഇടവേളകളിൽ കേഴുക്കുകയും തുടർന്ന് നന്നായി ഉണക്കുകയും ചെയ്താൽ മതി. ഇതിനൊപ്പം ചെയിൻ നന്നായി വൃത്തിയാക്കുകയും ലുബ് ഉണ്ടോ എന്ന് ഇടക്കിടെ നോക്കുന്നത് നന്നായിരിക്കും.

ടയർ ആണ് മെയിൻ
മോട്ടോർസൈക്കിളും റോഡും തമ്മിലുള്ള ഏക ബന്ധമാണ് ടയറുകൾ. അതുകൊണ്ട് തന്നെ കുണ്ടും കുഴിയും വഴുക്കലും ഉള്ള റോഡുകളിൽ ടയറിൻറെ കണ്ടീഷന് വലിയ പ്രാധാന്യമുണ്ട്. ത്രെഡ് ഉള്ള ടയറുകൾ മാത്രം ഉപയോഗിക്കുന്നതാണ് ഈ കാലത്ത് നല്ലത്.
ചില കേസുകളിൽ ടയറിൽ ത്രെഡ് ഉണ്ടെങ്കിലും സൈഡിൽ വിള്ളലുകൾ ഉണ്ടാകാം അതും റോഡ് ഗ്രിപ്പിനെ ബാധിച്ചേക്കാം. ഒപ്പം എയർ പ്രെഷർ കുറവ് നിറക്കുന്നതും മഴക്കാലത്ത് നല്ലതാണ്. 2 പോയിന്റ് കുറക്കുന്നതോടെ റോഡ് ഗ്രിപ്പ് കൂടും.
Leave a comment