ആദ്യ എപ്പിസോഡിൽ മോട്ടോർസൈക്കിളിൽ ശ്രെദ്ധിക്കേണ്ട കാര്യങ്ങളാണ് പറഞ്ഞതെങ്കിൽ. ഇനി വരുന്നത് റൈഡർമാരായ നമ്മളിൽ ശ്രെദ്ധിക്കേണ്ട കാര്യങ്ങളാണ്. ആദ്യം തന്നെ നമ്മൾ നനയാത്ത റൈഡിങ് ഗിയർ ഉപയോഗിക്കുകയാണ്. അതിലൂടെ മഴക്കാല രോഗങ്ങളിൽ നിന്ന് മാറി നിൽക്കാൻ വലിയതോതിൽ സാധിക്കും.
ഒപ്പം വസ്ത്രം നനഞ്ഞ് ഇരികുകയാണെങ്കിൽ നമ്മുടെ കോൺഫിഡൻസിനെയും ഇത് ബാധിക്കാം. കൂടുതൽ തിളക്കമുള്ള മെറ്റീരിയൽ ഉപയോഗിച്ചുള്ള റൈഡിങ് ഗിയർ വാങ്ങുന്നതാണ് ഉത്തമം. മഴക്കാലമായതിനാൽ വെളിച്ചം കുറയുമല്ലോ.
ഇരുട്ട് കൂടുതലുള്ള സമയം ആയതിനാൽ ഹെൽമെറ്റിലെ വൈസറിലും ഒരു ശ്രെദ്ധ വേണം. പല ഹെൽമെറ്റിലും ട്ടിൻറ്റഡ് ഗ്ലാസ്സാണെങ്കിൽ അത് മാറ്റുന്നതാണ് നല്ലത്. കാരണം ഇരുട്ട് കുത്തി വരുന്ന വലിയ മഴയിൽ ട്ടിൻറ്റഡ് ഗ്ലാസ്സിലെ കാഴ്ചയിൽ കുറവുണ്ടാകും.
ചെറിയൊരു ട്ടിപ്പ് ::: കോട്ടിടുമ്പോൾ പാൻറ്സ് കുറച്ച് കൂടുതൽ മടക്കിവക്കുന്നത് നല്ലതാണ്.
Leave a comment