2023 സംസ്ഥാന ബഡ്‌ജറ്റ് കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു. പെട്രോൾ, വാഹനം, മദ്യം, സ്ഥല റെജിസ്ട്രേഷൻ, ഫ്ലാറ്റ്, വൈദ്യുതി എന്നിവിടങ്ങളിലാണ് അധിക നികുതി ചുമത്തിയിരിക്കുന്നത്. ഫെബ്രുവരി 1 മുതൽ കൂടാൻ പോകുന്നതിൽ, നമ്മുടെ സെക്ഷനായ വാഹനങ്ങളിലേക്ക് കടക്കാം.
കേരളത്തിൽ നിന്നല്ല ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ ഇരുചക്ര സെഗ്മെന്റുകളിൽ ഒന്നാണ് ബഡ്‌ജറ്റ് മോഡലുകൾ. ആ വിഭാഗത്തിൽപ്പെടുന്ന 2 ലക്ഷം രൂപക്ക് താഴെ വില വരുന്ന വാഹനങ്ങൾക്ക് 2% അധിക ടാക്സ് ആണ് ഇനി മുതൽ നല്കേണ്ടിവരുന്നത്. ഇതിനൊപ്പം 5 ലക്ഷത്തിന് താഴെ വില വരുന്ന സ്വകാര്യ വാഹനങ്ങൾക്ക് 1% അധിക ടാക്സ് വരും. കാറുകളിൽ ഭൂരിഭാഗം വിൽക്കുന്ന 5 മുതൽ 15 ലക്ഷം രൂപ വിലവരുന്ന വാഹനങ്ങൾക്ക് 2% ടാക്സ് പ്രഖ്യാപിച്ചപ്പോൾ. 15 ലക്ഷത്തിന് മുകളിൽ വിലയുള്ള വണ്ടികൾക്ക് 1% മാണ് ടാക്സ് വർദ്ധിപ്പിച്ചിട്ടുള്ളത്.
അവിടം കൊണ്ടും കഴിഞ്ഞിട്ടില്ല. പുതുതായി വാഹനം വാങ്ങുന്ന സമയത്തു നൽകുന്ന സെസിൽ ഇരട്ടി വർദ്ധനയുണ്ട്. മോട്ടോർസൈക്കിലുകൾക്ക് 50 ൽ നിന്ന് 100 ലേക്കും, ലൈറ്റ് വൈറ്റ് വാഹനങ്ങൾക്ക് 100 ൽ നിന്നും 200 ലേക്കും വർദ്ധിപ്പിച്ചപ്പോൾ. മീഡിയം വാഹനങ്ങൾക്ക് 150 ൽ നിന്ന് 300 ലേക്കും ഹെവി വാഹനങ്ങൾക്ക് 250 ൽ നിന്ന് 500 രൂപയിലേക്കുമാണ് വർദ്ധന.
ഇതെല്ലാം പുതിയ വാഹനങ്ങൾക്കു അല്ലേ എന്ന് വിചാരിച്ചാൽ. പുതുതായി വാങ്ങുന്ന വാഹന ഉടമകൾക്കും ഇപ്പോൾ വാഹനങ്ങൾ ഉള്ളവരുടെയും പോക്കറ്റ് കാലിയാക്കുന്ന പ്രഖ്യാപനവും ഈ ബഡ്ജറ്റിലുണ്ട്. ഡീസൽ, പെട്രോൾ വിലയിൽ 2 രൂപ സെസ്സ് കൂട്ടിയിട്ടുണ്ട്.
പെട്രോൾ മാറ്റി ഇലക്ട്രിക്ക് ആക്കാം എന്ന് വച്ചാൽ. ആദ്യ അഞ്ചു വർഷത്തെ നികുതി 50% ഉള്ളത് ഒഴിവാക്കിയതിനൊപ്പം. യൂണിറ്റിന് 9 പൈസ യുടെ സർ ചാർജ് രണ്ടു ദിവസം മുൻപേ കൂട്ടിയിട്ടുണ്ട്.
Leave a comment