2022 ൽ ഇന്ത്യയിൽ ബെനെല്ലിയുടെ കൈപിടിച്ച് കുറച്ചധികം മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ വ്യത്യസ്‍തനായ കുറച്ചധികം പേരുണ്ടായിരുന്നു. അതിലേക്ക് ഒരാൾ കൂടി എത്തുകയാണ്. ഇന്ത്യയിലെ ഏറ്റവും അഫൊർഡബിൾ സ്ക്രമ്ബ്ലെർ എസ് ആർ 125 ൻറെ 250 വേർഷൻ. രൂപത്തിൽ കുഞ്ഞനുമായി വലിയ സാമ്യതകൾ ഇല്ലെങ്കിലും എൻജിൻ നമ്മുക്ക് ഇന്ത്യയിൽ പരിചിതമുണ്ട്. ഇന്തോനേഷ്യൻ മാർക്കറ്റിൽ നിലവിലുള്ള സ്ക്രമ്ബ്ലെർ എസ് സി ആർ 250 വിയാണ് ഇന്ത്യയിൽ എത്തുന്ന വലിയ സ്ക്രമ്ബ്ലെർ. എന്നാൽ ഇന്ത്യൻ വേർഷനുമായി വ്യത്യാസങ്ങൾ ഉണ്ട് താനും.
സ്ക്രമ്ബ്ലെർ മോഡലുകളുടെ കുറച്ചു വൈൽഡ്നെസ്സ് ഇവനിലും പ്രതിഫലിക്കുന്നുണ്ട്. റൌണ്ട് – ഹെഡ്‍ലൈറ്റ് അതിനൊരു കവറിങ്, അനലോഗ് മീറ്റർ കൺസോൾ, ട്ടിയർ ഡ്രോപ്പ് ഇന്ധനടാങ്ക്, എന്നിവ ക്ലാസ്സിക് ട്ടച്ച് നൽകുന്നുണ്ട്. കുറച്ച് സ്പോർട്ടി ആയി പൊസിഷൻ ചെയ്ത ഹാൻഡിൽ ബാർ, അറ്റത്തായി മിറർ, ഒരാൾക്ക് സുഗമമായി ഇരിക്കാവുന്ന സീറ്റ്, സിമ്പിൾ ഗ്രബ് റെയിൽ, റൌണ്ട് ടൈൽ സെക്ഷൻ എന്നിങ്ങനെയാണ് മുകളിലെ വിശേഷങ്ങൾ. ചെറിയ മുൻ മഡ്ഗാർഡിൽ താഴെത്തെ ഡിസൈൻ തുടങ്ങുമ്പോൾ നടുക്കിൽ നിന്ന് തുടങ്ങി സ്ക്രമ്ബ്ലെറിൻറെ റഫ്‌നെസ്സ് അങ്ങനെ തന്നെ ആവാഹിച്ച ചെറിയ എക്സ്ഹൌസ്റ്റ് പിന്നമ്പറത്തിന് പകുതിയിൽ അവസാനിക്കുന്നു.
ഇനി സ്പെസിഫിക്കേഷൻ, എൻജിൻ ഇന്ത്യയിൽ കണ്ടിട്ടുണ്ട് എന്ന് നേരത്തെ പറഞ്ഞത് വെറുതെയല്ല. 2022 ൽ എത്തിയ വ്യത്യസ്‍തനായ ബാലൻ മാരിൽ ഒരുവനായ കെ ലൈറ്റ് 250 വി യുടെ അതേ 250 സിസി, എയർ കൂൾഡ് വി ട്വിൻ എൻജിൻ തന്നെയാണ് ഇവനിലും കരുത്ത് പകരുന്നത്. ഇന്തോനേഷ്യൻ മോഡലുമായി താരതമ്യേപെടുത്തുമ്പോൾ ഇന്ത്യൻ മോഡലുകൾക്ക് കരുത്ത് കുറച്ച് കൂടുതലാണ്. ഈ എൻജിന്റെ കരുത്ത് അവിടെ 16.7 എച്ച് പി യും ടോർക് 17 എൻ എം ആണെങ്കിൽ. ഇന്ത്യയിൽ എത്തുമ്പോൾ അത് 18.7 എച്ച് പി യും 19 എൻ എം ടോർക്കുമായി കീവേ ഉയർത്തിയിട്ടുണ്ട്.
ബാക്കി കാര്യങ്ങളിലേക്ക് കടന്നാൽ സസ്പെൻഷൻ മുന്നിൽ ടെലിസ്കോപിക്കും പിന്നിൽ മോണോ സസ്പെൻഷനുമാണ്. ഇരു അറ്റത്തും ഡിസ്ക് ബ്രേക്കുകളും 100 / 130 സെക്ഷൻ ടയറുകൾക്ക് സ്പോക്ക് വീലുകളും നൽകിയിരിക്കുന്നു. പിന്നിലെ ടയറിന് ഭീകരത തോന്നിക്കുന്നത് 15 ഇഞ്ചായതിനാലാണ്.
വിലയുടെ കാര്യങ്ങൾ ഒന്നും ഇപ്പോൾ പുറത്ത് വിട്ടിട്ടില്ല. എന്നാലും 3.25 ലക്ഷത്തിന് താഴെ വില പ്രതീഷിക്കുന്ന ഇവന് വമ്പന്മാർ പങ്കെടുക്കാത്ത ഈ വർഷം ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും.
Leave a comment