കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യയിൽ ചൈനീസ് ബൈക്കുകളുടെ അതിപ്രസരമായിരുന്നു. 125 മുതൽ 650 സിസി വരെയുള്ള മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച ഇവർ. വലിയ ഡിസ്‌കൗണ്ട് ആണ് തങ്ങളുടെ മോഡലുകൾക്ക് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

കീവേയുടെ 300 സിസി നേക്കഡ് മോഡലുകളായ കെ 300 ആറിനാണ് ഏറ്റവും കൂടുതൽ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 55,000 രൂപയാണ് കുഞ്ഞൻ സൂപ്പർ സ്പോർട്ടിന് തരുന്ന ഡിസ്‌കൗണ്ട്. 2.99 മുതൽ 3.19 ലക്ഷം ആയിരുന്നിടത്. ഇപ്പോൾ 2.65 ലക്ഷം രൂപയാണ് ഇപ്പോഴത്തെ എക്സ് ഷോറൂം വില.
കെ 300 ആറിൻറെ നേക്കഡ് വേർഷൻ കെ 300 എനാണ് അടുത്ത ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 30,000 രൂപയാണ് ഡിസ്‌കൗണ്ട്. 2.65 മുതൽ 2.85 ലക്ഷം ചോദിക്കുന്നിടത് ഇനി ഡിസ്‌കൗണ്ടും കഴിച്ച് 2.55 ലക്ഷം രൂപ കൊടുത്താൽ മതി.

ഈ ഡിസ്‌കൗണ്ട് ബി എസ് 6.2 മോഡലുകൾ വരുന്നത് വരെ മാത്രമാണ് എന്നാണ് സൂചന. വലിയ ഡിസ്‌കൗണ്ട് ഉണ്ടാകില്ല എന്ന്നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ചൈനീസ് വാഹന നിർമാതാക്കളിൽ നിന്നും ഇനിയും ഇതുപോലെയുള്ള ഡിസ്‌കൗണ്ട് പ്രതീഷിക്കാവുന്നതാണ്.
പ്രധാന എതിരാളികളുടെ വിലകളും താഴെ കൊടുക്കുന്നു. എല്ലാ വിലകളും എക്സ് ഷോറൂം വിലയാണ്.
മോഡൽസ് | എക്സ് ഷോറൂം വില |
ജി 310 ആർ ആർ | 2,95,000 |
അപ്പാച്ചെ ആർ ആർ 310 | 2,72,000 |
ഡ്യൂക്ക് 250 | 2,37,222 |
ജി 310 ആർ | 2,80,000 |
സി ബി 300 ആർ | 2,70,000 |
Leave a comment