ന്യൂ അപ്ഡേറ്റ് ::: കവാസാക്കി നിൻജ ഇസഡ് എക്സ് 4 ആർ സെപ്റ്റംബർ 11 ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.
ലോക വ്യാപകമായി കവാസാക്കി നിരയിൽ വലിയ 4 സിലിണ്ടർ സൂപ്പർ സ്പോർട്ട് കളക്ഷൻ ഉള്ള ഇരുചക്ര നിർമ്മാതാവാണ്. ഇന്ത്യയിൽ ഇസഡ് എക്സ് 10 ആർ വലിയ വിജയമായി നിൽകുമ്പോൾ തന്നെ 6 ആർ ഇന്ത്യയിൽ എത്തിച്ചിരുന്നു. എന്നാൽ മലിനീകരണ ചട്ടങ്ങൾ വെല്ലുവിളി ഉയർത്തിയതോടെ.
കുറച്ചു നാളത്തേക്ക് പിൻവലിഞ്ഞു നിന്ന 6 ആർ പരുക്കുകളോടെ ഇന്റർനാഷണൽ വിപണിയിൽ തിരിച്ചെത്തിയിട്ടുണ്ട്. അധികം വൈകാതെ തന്നെ മിഡ്‌ഡിൽ വൈറ്റ് സൂപ്പർ സ്പോർട്ട് ഇന്ത്യൻ മണ്ണിലും എത്തും. എന്നാണ് കവാസാക്കി തന്നെ പുറത്ത് വിട്ട പുതിയ ടീസറിൽ സൂചിപ്പിക്കുന്നത്.

എന്നാൽ ഇതിനൊപ്പം ഒരാൾ കൂടി ഇന്ത്യയിൽ എത്തുന്നുണ്ട് എന്നാണ് പുതിയ അഭ്യൂഹങ്ങൾ. അത് മറ്റാരുമല്ല ഇസഡ് എക്സ് 4 ആർ ആണ്. കവാസാക്കി നിൻജ 400 ൻറെ പ്രാന്തൻ സഹോദരൻ. 400 ന് 2 സിലിണ്ടർ എൻജിൻ ആണെങ്കിൽ ഇവന് ജീവൻ നൽകുന്നത് 4 സിലിണ്ടർ എൻജിനാണ്.
76 പി എസ് കരുത്തും 37.6 എൻ എം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്. 6 സ്പീഡ് ട്രാൻസ്മിഷനോട് കൂടി ഇവന്. സ്ലിപ്പർ ക്ലച്ച്, ട്രാക്ഷൻ കണ്ട്രോൾ, ഡ്യൂവൽ ചാനൽ എ ബി എസ്, പവർ മോഡ് തുടങ്ങിയ ഇലക്ട്രോണിക്സ് നിരയുമുണ്ട്.
- ഇസഡ് എക്സ് 4 ആർ ആർ ഇന്തോനേഷ്യയിൽ
- 2024 ഇസഡ് എക്സ് 6 ആർ പരുക്കുകളോടെ
- സി ബി ആർ 600 ആർ ആർ വീണ്ടും യൂറോപ്പിലേക്ക്
- പുതിയ ആർ എക്സിന് പുതിയ എൻജിൻ
വരും മാസങ്ങളിൽ എത്തുന്ന ഇവരുടെ വില പ്രതീക്ഷിക്കുന്നത്. വലിയ ബ്രോ ഇസഡ് എക്സ് 6 ആറിന് 12 ലക്ഷത്തിന് താഴെയും. ഇസഡ് എക്സ് 4 ആറിന് 8 ലക്ഷത്തിന് താഴെയുമാണ്. രണ്ടും ഇന്ത്യയിലെ എക്സ് ഷോറൂം വിലയാണ്.
Leave a comment