കവാസാക്കി തങ്ങളുടെ സൂപ്പർ സ്പോർട്ട് നിരയിലെ ഗ്യാപ് അടച്ചിരിക്കുകയാണ് ഇന്നലെത്തെ ലൗഞ്ചോട് കൂടെ. എന്നാൽ ഈ ചെറിയ 4 സിലിണ്ടർ മോഡലുകൾ എല്ലാം ആദ്യമായി വരുന്നതാണോ???. അല്ല എന്നാണ് ഉത്തരം. ഈ വഴി പിന്തുടർന്ന് കവാസാക്കിക്ക് മാത്രമല്ല, എല്ലാ ജാപ്പനീസ് ഇരുചക്ര നിർമാതാക്കൾക്കും മോഡലുകൾ ഒരുക്കിയിരുന്നു എന്നതാണ് സത്യം.
ഇപ്പോൾ യൂറോപ്പിൽ ചൈനീസ് കമ്പനികൾ പുതിയ വ്യത്യസ്‍തമായ ഡിസൈൻ ഒരുക്കാൻ 125 സിസി യിൽ മത്സരിക്കുകയാണ്. എന്നാൽ കരുത്ത് 15 പി എസിന് മുകളിൽ പോകാൻ കഴിയാത്തതിനാൽ പെർഫോർമൻസിൽ വലിയ മാറ്റങ്ങൾ ഒന്നുമില്ല. എന്നാൽ കരുതിൻറെ കാര്യത്തിൽ ഒരു കോംപ്രമൈസ് ഇല്ലാത്ത ഒരു സമയമുണ്ടായിരുന്നു. ഇവിടെ അല്ല അങ്ങ് ജപ്പാനിൽ 1980 കളിൽ എങ്ങനെ കരുത്ത് കൂട്ടാം എന്ന് ചിന്തിച്ചിരിക്കുന്ന കാലം.
അപ്പോഴാണ് പുതിയ ഒരു നിര ബൈക്കുകൾ വരുന്നത്. റൈസ് റെപ്ലിക്ക എന്ന് വിളിച്ചിരുന്ന ഇവർ ട്രാക്കിൽ നിന്ന് കടം കൊണ്ട എൻജിൻ, ഫയറിങ് എന്നിവ അണിഞ്ഞാണ് റോഡ് ട്രാക്ക് ആകിയിരുന്നത്. വലിയ ജനസ്വീകാര്യത കിട്ടിയ ഈ മോഡലുകളിൽ ഒരുവനാണ്.

ഇസഡ് എക്സ് 4 ആറിൻറെ പിൻഗാമിയായ ഇസഡ് എക്സ് 400 ആർ. 1989 ലാണ് ജനനം. അന്നത്തെ ഏറ്റവും ജനപ്രീതിയുള്ള മോഡലുകളിൽ ഒന്നായ ഇവന്. എൽ, എച്ച് മോഡലുകൾ ഉണ്ടായിരുന്നു. എച്ച് മോഡലിന് 12,500 ആർ പി എമ്മിൽ 61.2 എച്ച് പി ആണ് കരുത്ത്, ടോർക് 39.2 എൻ എം .
മത്സരം മുറുകിയപ്പോൾ എൽ മോഡൽ 1991 ൽ അവതരിപ്പിച്ചു. കരുത്ത് കൂട്ടി 64.1 എച്ച് പി യിൽ എത്തിച്ചപ്പോൾ ടോർക് കുറച്ച് 36.3 എൻ എം ആയി. എൻജിൻ 398 സിസി, ഇൻലൈൻ 4, ഡി ഒ എച്ച് സി , 4 സ്ട്രോക്ക് എൻജിനെ തണുപ്പിക്കുന്നത് ലിക്വിഡ് കൂളിംഗ് തന്നെയാണ്. എന്നാൽ ഫ്യൂൽ ഇൻജെക്ഷന് പകരം കാർബുറേറ്ററാണ് മിക്സ് ചെയ്ത വായുവും ഇന്ധനവും എൻജിനിലേക്ക് എത്തിക്കുന്നത് കണ്ട്രോൾ ചെയ്തിരുന്നത്. 6 സ്പീഡ് ട്രാൻസ്മിഷൻ ആയിരുന്നു ടയറിലേക്ക് കരുത്ത് എത്തിച്ചിരുന്നത്.
ടയർ സൈസ്, ഡിസ്ക് ബ്രേക്കുകൾ ഇന്നലെ എത്തിയ മോഡലിൻറെ അതെ പോലെ തന്നെ തുടരുമ്പോൾ. ഭാരത്തിൽ 20 കെ ജി യോളം കുറഞ്ഞ്, ടോർക് കൂടിയ എച്ച് മോഡലിന് 163 കെ ജി യും കരുത്ത് കൂടിയ എൽ മോഡലിന് 159 കെ ജിയുമാണ് വരുന്നത്. ഇപ്പോൾ മനസ്സിലായില്ലേ ചൈനീസ് കമ്പനിയായ കോവ് ഇസഡ് എക്സ് 4 ആറിൻറെ എതിരാളിയെ നേരത്തെ നിർമ്മിച്ചത് എന്ന്.
1999 ലാണ് ഇസഡ് എക്സ് ആർ 400 നെ കവാസാക്കി പിൻവലിക്കുന്നത്. അതിന് പ്രധാന കാരണങ്ങളിൽ ഒന്ന് നിർമ്മിക്കാനുള്ള വലിയ ചിലവാണ്. ഇതു തന്നെയാണ് ഇസഡ് എസ്സ് 4 ആറിനും തലവേദന വരാൻ പോകുന്ന കാര്യം.
ഇവൻറെ എതിരാളികളെ കുറിച്ച് ആർട്ടിക്കിൾ വേണമെന്നുള്ളർ ഫേസ്ബുക്, ഇൻസ്റ്റ വഴി അറിയിക്കണമെന്ന് വിനീതമായി അറിയിക്കുന്നു.
Leave a comment