പ്രീമിയം ഇരുചക്ര നിർമാതാവായ കവാസാക്കി ഇലക്ട്രിക്ക് യുഗത്തിലേക്ക് കാൽ വക്കാൻ ഒരുങ്ങുന്നു. തങ്ങളുടെ നേക്കഡ്, സ്പോർട്സ് ബൈക്കുകളുമായാണ് ആദ്യം വിപണിയിൽ എത്തുന്നത്. ഉടനെ ലോഞ്ച് പ്രതീക്ഷിക്കുന്ന ഇരു മോഡലുകളുടെയും ചില വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ആദ്യം പേര് നോക്കാം. കവാസാക്കിയുടെ പെട്രോൾ മോഡലുകളുടെ അതേ ഡിസൈൻ തന്നെയാണ് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും. അതുപോലെ തന്നെയാണ് പേരും. നേക്കഡ് നിരയായ ഇസഡിൽ ഇ 1 എന്ന് കൂടി ചേർത്താൽ നേക്കഡ് മോഡലിൻറെ പേര് വരും. സ്പോർട്സ് മോഡലിനും അങ്ങനെ തന്നെ.
കാഴ്ചയിൽ തങ്ങളുടെ നിൻജ 400, ഇസഡ് 400 എന്നിവരുടെ രൂപ ഭാവങ്ങളോടെയാണ് എത്തുന്നത് എങ്കിലും. 125 സിസി ബൈക്കുകളുടെ പെർഫോമൻസ് ആണ് ഇരു മോഡലുകളും ഡെലിവർ ചെയ്യുന്നത്. 9 കിലോ വാട്ട് ( 12.22 പി എസ് ) ശേഷിയുള്ള ഇലക്ട്രിക്ക് മോട്ടോറാണ് ഹൃദയം.
- നിൻജ 300 ഓട്ടോമാറ്റിക് അമേരിക്കയിൽ
- വില കൂടിയ 10 ആർ ഇന്റർനാഷണൽ മാർക്കറ്റിൽ
- കരുത്ത് കൂട്ടാനൊരുങ്ങി സി ബി ആർ 250 ആർ ആർ
ഇന്ത്യയിൽ നിലവിലുള്ള നിൻജ 300 ൻറെ അതേ ടൈറിലേക്കാണ് കരുത്ത് പകരുന്നത്. മുന്നിലും പിന്നിലും സിംഗിൾ ഡിസ്ക് ബ്രേക്കുകൾ, ബോക്സ് സെക്ഷൻ സ്വിങ് ആം. ഭാരം 135 കെ ജിയും 140 കെ ജി. എന്നിങ്ങനെയാണ് ഇപ്പോൾ കിട്ടിയിരിക്കുന്ന വിവരങ്ങൾ.
വില റേഞ്ച് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. ഇവൻ ഓസ്‌ട്രേലിയ, യൂറോപ്പ്, ജപ്പാൻ തുടങ്ങിയ മാർക്കറ്റുകളിൽ എത്തുന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇവനോ ഇവൻറെ വലിയവരോ ഭാവിയിൽ ഇന്ത്യയിൽ എത്തും.
Leave a comment