പൊതുവെ 4 സിലിണ്ടർ മോട്ടോർസൈക്കിളിൽ നിന്ന് പിൻവാങ്ങുകയാണ് ഭൂരിഭാഗം ഇരുചക്ര നിർമ്മാതാക്കളും. അവിടെ വ്യത്യസ്തനായ കവാസാക്കി തങ്ങളുടെ മിഡ്‌ഡിൽ വൈറ്റ് ഭീകരനെ അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ മലിനീകരണ ചട്ടങ്ങൾ കാരണം പിൻവാങ്ങിയിരിക്കുന്ന മോഡലിന് കുറച്ചധികം മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
ആദ്യം ഡിസൈൻ എടുത്താൽ പഴയ ഇസഡ് എക്സ് 6 ആറിൽ നിന്ന് പോകുകയും ചെയ്തു. എന്നാൽ 10 ആറിലോട്ട് എത്തിയതുമില്ല എന്ന തരത്തിലാണ് ഡിസൈൻ വരുന്നത്. 4.3 ഇഞ്ച് ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റിയോട് കൂടിയ ട്ടി എഫ് ട്ടി മീറ്റർ കൺസോൾ ആണ് മറ്റൊരു ഹൈലൈറ്റ്. ഇതിലൂടെ നാവിഗേഷൻ, കാൾ അലേർട്ട് എന്നിവ ഇനി മുതൽ ലഭ്യമാകും.
- കരുത്ത് കുറച്ച് ഇസഡ് എക്സ് 6 ആർ
- ഇസഡ് എക്സ് 4 ആറിനെ തളക്കാൻ തന്നെ
- 600 സിസി വി 4 എൻജിനുമായി ബെനെല്ലി
- കുഞ്ഞൻ ഭീകരന്മാർ എന്തുകൊണ്ട് ഇന്തോനേഷ്യയിൽ
അടുത്ത മാറ്റം വരുന്നത് പരുക്ക് പറ്റിയ ഭാഗത്താണ്. അതെ എൻജിനിൽ തന്നെ 4 സിലിണ്ടർ, ലിക്വിഡ് കൂൾഡ്, 636 സിസി എൻജിനിൽ നേരത്തെ അഭ്യുഹങ്ങൾ പറഞ്ഞതുപോലെ വലിയൊരു വെട്ടി കുറക്കൽ തന്നെ ഉണ്ടായി. 134 പി എസിൽ നിന്ന് 124 പി എസിലേക്ക് എത്തി ഒപ്പം ടോർകിൽ ചെറിയ വ്യത്യാസമുണ്ട്. 70.8 ൽ നിന്ന് 68 എൻ എം ആയി കുറച്ചിട്ടുണ്ട്.
വില നോക്കിയാൽ 10.9 ലക്ഷം രൂപയാണ് യൂ കെ ഇവൻറെ വില വരുന്നത്. ഇന്ത്യയിൽ അടുത്ത വർഷം ആയിരിക്കും എത്തുന്നത്.
Leave a comment