4 സിലിണ്ടർ മോഡലുകളിലെ രാജാവായ കവാസാക്കി. തങ്ങളുടെ 600 സിസി സൂപ്പർ സ്പോർട്ട് മോഡലായ ഇസഡ് എക്സ് 6 ആറിന് കരുത്ത് കുറക്കുന്നു. പുതിയ മലിനീകരണ ചട്ടങ്ങൾ തന്നെയാണ് ഈ കരുത്ത് കുറക്കുന്നതിന് കാരണമായിരിക്കുന്നത്. 2019 ലാണ് ഇപ്പോഴുള്ള 6 ആർ വിപണിയിൽ എത്തുന്നത്. നാല് വർഷങ്ങൾക്കിപ്പുറം കുറച്ചധികം മാറ്റങ്ങൾ പുത്തൻ മോഡലിന് കവാസാക്കി നൽകുന്നുണ്ട്.
ആദ്യമാറ്റം വരുന്നത് ഡിസൈനിലാണ് നിറങ്ങൾക്കപ്പുറം മാറ്റങ്ങൾ പ്രതീക്ഷിക്കാം. പുതിയ ഇസഡ് എക്സ് 10 ആറിനോട് ഡിസൈനിൽ സാമ്യം ഉണ്ടാകാൻ സാധ്യതയുണ്ട്. ഒപ്പം പുതിയ 636 സിസി, 4 സിലിണ്ടർ എൻജിൻറെ കരുത്ത് 134 ൽ നിന്നും 120 എച്ച് പിയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഇതോടെ 1995 ൽ വിപണിയിൽ എത്തിയ ഇസഡ് എക്സ് 6 ആറിന് ആദ്യമായാണ് ഇത്രയും കരുത്ത് കുറക്കുന്നത്. ആദ്യ തലമുറക്ക് 89.2 പി എസിൽ തുടങ്ങിയ കരുത്തിൻറെ ചരിത്രം 134 ൽ എത്തി നിൽകുമ്പോൾ. 120 പി എസിലേക്ക് താഴ്ത്തിയാൽ 2003 മോഡലിൻറെ അടുത്ത് എത്തും. അടുത്ത വലിയ മാറ്റം വരുന്നത് എക്സ്ഹൌസ്റ്റിലാണ്.
ഈ മാറ്റങ്ങളുമായി 2024 ഓടെ യായിരിക്കും ഇവൻ വിപണിയിൽ എത്തുന്നത്. ഇന്ത്യയിൽ നിന്ന് കുറച്ചു നാളുകളായി വിട്ട് നിൽക്കുന്ന 6 ആർ. ഈ മാറ്റങ്ങളോടെ അടുത്ത വർഷം ഇനി പ്രതീക്ഷിച്ചാൽ മതി. ഇന്ത്യയിൽ ഇസഡ് എക്സ് 6 ആറിന് നേരിട്ട് മത്സരിക്കാൻ മോട്ടോർസൈക്കിളില്ല.
Leave a comment