കഴിഞ്ഞ മാസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നാണ് കോവ്. വമ്പന്മാർ എല്ലാം 4 സിലിണ്ടർ മോഡലിൽ നിന്ന് പിൻവാങ്ങുമ്പോൾ. ചൈനയിൽ നിന്ന് ഒരു 4 സിലിണ്ടർ മോഡൽ എത്തുന്നു, അതും 400 സിസി. 400 ആർ ആർ എന്ന് പേരിട്ടിട്ടുള്ള ഇവന് ചൈനയിൽ അവതരിപ്പിച്ചെങ്കിലും മറ്റ് രാജ്യങ്ങളിൽ എത്തിയിരുന്നില്ല. എന്നാൽ കോവ് തങ്ങളുടെ കുഞ്ഞൻ സൂപ്പർ സ്പോർട്ടിനെ ഇന്റർനാഷണൽ മാർക്കറ്റിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

ഇന്റർനാഷണൽ മാർക്കറ്റിൽ എത്തുന്ന മോഡലിന് ചൈനീസ് വേർഷനുമായി വ്യത്യാസങ്ങളുണ്ട്. അതിൽ ആദ്യത്തെ മാറ്റം വന്നിരിക്കുന്നത് പേരിലാണ് 400 ആർ ആർ എന്ന പേര് മാറ്റി 450 ആർ ആർ എന്നാക്കിയിട്ടുണ്ട്.
ഈ പേര് മാറ്റലിനുള്ള പ്രധാന കാരണം, കപ്പാസിറ്റി കൂട്ടി എന്നതാണ്.
ചൈനയിൽ അവതരിപ്പിച്ച മോഡലിന് 399 സിസി, 4 സിലിണ്ടർ എൻജിന് കരുത്ത് വരുന്നത് 68 പി എസും ടോർക് 36 എൻ എം വുമാണ്. ഇത് ഇസഡ് എക്സിനെ വച്ചു നോക്കുമ്പോൾ കുറവാണ് എന്ന വിലയിരുത്തലിലാണ് കപ്പാസിറ്റി കൂട്ടുന്നത്, ഇതോടെ കരുത്തിലും മാറ്റം വരും.
- ജാപ്പനീസ് ചൈനീസ് വാർ
- കവാസാക്കിക്ക് സമാധാനം കൊടുക്കാതെ ചൈനക്കാർ
- 390 യോടൊപ്പം പിടിക്കും ഇവൻ
- ബുഗാട്ടിയെക്കാൾ വലിയ ടയറുമായി ഒരു ബൈക്ക്
4 ആർ ആറിന് 79 പി എസിന് അടുത്ത് കരുത്ത് ഉല്പാദിപ്പിക്കും. അതിനൊപ്പം എത്താനായി 399 സിസി യിൽ നിന്ന് 443 സിസി കപ്പാസിറ്റിയുമായാണ് ഇവൻ എത്തുക. ഇറ്റലിയിൽ ഇതിനോടകം തന്നെ പ്രവർത്തനം ആരംഭിച്ച കോവ്.
അധികം വൈകാതെ തന്നെ മറ്റ് യൂറോപ്യൻ മാർക്കറ്റിലും പ്രതിക്ഷിക്കാം. ഈ വർഷം അവസാനം ഇസഡ് എക്സ് 4 ആർ യൂറോപ്യൻ വിപണിയിലേക്ക് എത്തും. പെർഫോമൻസിൽ കുറവുണ്ടായാലും വിലയിൽ കവാസാക്കിയുമായി വലിയ വ്യത്യാസം പ്രതിക്ഷിക്കാം.
Leave a comment