വെള്ളിയാഴ്‌ച , 22 സെപ്റ്റംബർ 2023
Home international വില കണ്ട് ഞെട്ടി യൂറോപ്പും
international

വില കണ്ട് ഞെട്ടി യൂറോപ്പും

ഇസഡ് എക്സ് 4 ആർ ആർ സെപ്റ്റംബറിൽ

kawasaki zx4rr launched in europe

കവാസാക്കിയുടെ 400 സിസി 4 സിലിണ്ടർ സൂപ്പർ സ്പോർട്ട് താരം അമേരിക്കയും, ഇന്തോനേഷ്യയും കഴിഞ്ഞ് യൂറോപ്പിൽ എത്താൻ ഒരുങ്ങുകയാണ്. മറ്റ് സ്ഥലങ്ങളെ പോലെ ഇവിടെയും വലിയ വെട്ടി കുറക്കലുകൾ ഇല്ലാതെയാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വില കുറച്ചു കട്ടിയാണ്.

പൗണ്ട് സ്റ്റെർലിങ് ആണ് ആസ്കിങ് പ്രൈസ് ആയി കവാസാക്കി യൂറോപ്പിൽ ചോദിക്കുന്ന വില. ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 9.13 ലക്ഷം രൂപയോളം വരും. കുഞ്ഞൻ 4 സിലിണ്ടറിന് എതിരാളികളായി അവിടെ എത്തുന്നത്. ഇന്ത്യയിൽ വരവും കാത്തിരിക്കുന്ന യമഹ ആർ 7 ആണ്.

8,910 പൗണ്ട് ( 9.35 ലക്ഷം ) ആണ് അവിടത്തെ ആർ 7 ൻറെ വില. കുഞ്ഞൻ 4 സിലിണ്ടർ മോട്ടോർസൈക്കിളുകൾ മറ്റ് മോഡലുകളിൽ നിന്നും വരാത്തത്തിനുള്ള ഒരു കാരണം ഇതാണ്, ഉയർന്ന വില. സെപ്റ്റംബറോടെ ആയായിരിക്കും യൂറോപ്പിൽ ഇവൻറെ ഡെലിവറി ആരംഭിക്കുന്നത്.

14,500 ആർ പി എമ്മിൽ 77 പി എസ് കരുത്ത് പകരുന്ന 399 സിസി, ലിക്വിഡ് കൂൾഡ് 4 സിലിണ്ടർ എൻജിനാണ് ഹൃദയം. ടോർക് വരുന്നത് 13,000 ആർ പി എമ്മിൽ 39 എൻ എം. 6 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ ഇവന് സ്ലിപ്പർ ക്ലച്ച്, പവർ മോഡ്, ട്രാക്ഷൻ കണ്ട്രോൾ, ക്വിക്ക് ഷിഫ്റ്റർ, എ ബി എസ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും കവാസാക്കി നൽകിയിട്ടുണ്ട്. 189 കെ ജി യാണ് ആകെ ഭാരം.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കുറച്ചു കൂടി തെളിഞ്ഞ് സിംഗിൾ സിലിണ്ടർ ഡുക്കാറ്റി

ഡുക്കാറ്റി തങ്ങളുടെ കുഞ്ഞൻ മോട്ടോർ സൈക്കിളിൻറെ പരീക്ഷണ ഓട്ട തിരക്കിലാണ്. മിക്കവാറും ഇ ഐ സി...

അപ്രിലിയയുടെ സാഹസിക സ്കൂട്ടർ

നാളെ അപ്രിലിയയുടെ പുത്തൻ സൂപ്പർ സ്പോർട്ട് വരാനിരിക്കെ. യൂറോപ്പിൽ ഒരു ചെറിയ ബോംബ് പൊട്ടിച്ചിരിക്കുകയാണ്. ലോകം...

കവാസാക്കിയോട് മത്സരിക്കാൻ ബി എസ് എ

വലിയ ബ്രാൻഡുകളും തങ്ങളുടെ ഇലക്ട്രിക്ക് മോഡലുകളെ അവതരിപ്പിക്കുകയാണ്. കവാസാക്കി ചെറുതിൽ തുടങ്ങുന്നത് പോലെ. മഹീന്ദ്രയുടെ കീഴിലുള്ള...

വലിയ റേഞ്ചുമായി കവാസാക്കി ട്വിൻസ്

ലോകം മുഴുവൻ ഇലക്ട്രിക്ക് യുഗത്തിലേക്ക് ഒഴുക്കുകയാണ്. ആ ശക്തിയിൽ വൻസ്രാവുകളും ആ വഴിയേ എത്തുകയാണ്. ഇന്ത്യയിലെ...