4 സിലിണ്ടർ ബൈക്കുകളുടെ ജനപ്രീതി കുറഞ്ഞു വരുകയാണ്. ഈ സാഹചര്യത്തിൽ പല വമ്പന്മാരും അവിടെ നിന്ന് പിന്നോട്ട് പോകുമ്പോൾ കവാസാക്കിയുടെ ഒരു വാക്കുണ്ട് 250, 600, 1000 സിസി, 4 സിലിണ്ടർ മോഡലുകൾക്കൊപ്പം ഒരു 400 സിസി എന്ന്. എന്നാൽ വർഷങ്ങൾ കുറച്ച് കഴിഞ്ഞിട്ടും ഒരു അനക്കവും ജപ്പാനിൽ നിന്ന് ഉണ്ടായിട്ടില്ല. എന്നാൽ ചൈനയിൽ നിന്ന് ഒരു സൂപ്പർ കുലുക്കം ഉണ്ടായിരിക്കുകയാണ്.
ചൈനീസ് കോവ്
കോവ് എന്ന ചൈനീസ് ബ്രാൻഡ് ആണ് ചൈനയിൽ നിന്ന് ആരും പ്രതീഷിക്കാത്ത ഒരു മോഡലുമായി എത്തുന്നത്. സൂപ്പർ താരങ്ങളെ കോപ്പി അടിക്കുന്ന ചൈനീസ് ബ്രാൻഡുകൾ. രൂപത്തിൽ ഏകദേശം എത്തുമെങ്കിലും എൻജിൻ പെർഫോമൻസ് ഏറെ മോശമാകുകയാണ് പതിവ്. എന്നാൽ കോവിൻറെ 400 ആർ ആർ അവിടെയും ഞെട്ടിക്കുകയാ
രൂപത്തിൽ നമ്മൾ കണ്ടുവന്നിട്ടിട്ടുള്ള നിൻജ ഇസഡ് എക്സ്, ഡുക്കാറ്റി സൂപ്പർ സ്പോർട്ട് എന്നിവരുമായി ചെറിയ സാമ്യമുണ്ട്. അത് ചൈനയിൽ നിന്ന് വരുന്ന ഒരുതരം കാറ്റിൻറെ സമ്പർക്കം ആയിരിക്കാം. എന്നാൽ അവിടം ഒന്നുമല്ല ഇവൻറെ ഹൈലൈറ്റ് കിടക്കുന്നത്. ജീവൻ നൽകുന്ന എൻജിനിലാണ്.

പതിവുകൾ തെറ്റിക്കുന്ന സ്പെക്
399 സിസി, ഇൻലൈൻ 4 സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ് ഇവന് കരുത്ത് പകരുന്നത്. 13,500 ആർ പി എമ്മിൽ 68 പി എസ് കരുത്തും 12,000 ആർ പി എമ്മിൽ 39 എൻ എം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്. 120 / 160 സെക്ഷൻ ടയർ. യൂ എസ് ഡി ഫോർക്ക്, മോണോ സസ്പെൻഷൻ, മുന്നിൽ ഇരട്ട ഡിസ്ക് ബ്രേക്ക് എന്നിങ്ങനെ എല്ലായിടങ്ങളിലും ഒരു കുറവും കോവ് ഇവന് നൽകിയിട്ടില്ല.
എന്നാൽ ഭാരത്തിൻറെ കാര്യത്തിൽ ഒരു കുറവും കാണിക്കാത്ത ചൈനീസ് നിർമ്മാതാക്കളിൽ നിന്ന് അവിടേയും വ്യത്യസ്തനായ ബാലനാണ് കോവ്. 160 കെ ജി മാത്രമാണ് ഇവൻറെ ഭാരം വരുന്നത്. അതുകൊണ്ട് തന്നെ പെർഫോമൻസിലും ആളൊരു ഭീകരൻ ആണെന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. 100 കിലോ മീറ്റർ വേഗത എത്താൻ വേണ്ടത് 4.2 സെക്കൻഡാണ്. പരമാവധി വേഗത മണിക്കൂറിൽ 220 കിലോ മീറ്ററും.
ഇസഡ് എക്സുമായി കണ്ടുമുട്ടുമോ ???
അണിയറയിൽ ഒരുങ്ങുന്ന ഇസഡ് എക്സ് 4 ആറുമായി മുട്ടി നിൽക്കാൻ പാകത്തിനുള്ള നമ്പറുകൾ. ഇതുകൊണ്ട് തന്നെ ചൈനീസ് മോഡൽ എന്ന് കരുത്തി മാറ്റി നിർത്താൻ സാധിക്കില്ല എന്ന് തെളിച്ചു കൊണ്ടിരിക്കുകയാണ് കോവ്. 2017 ൽ മാത്രം പ്രവർത്തന ആരംഭിച്ച കോവ് ചൈനയിൽ മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്റർനാഷണൽ മാർക്കറ്റിലും സാന്നിദ്യം ഉറപ്പിക്കുന്നതിന് വേണ്ടി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. യൂറോപ്പിൽ ഇസഡ് എക്സ് 4 ആർ എത്താൻ സാധ്യതയില്ലെങ്കിലും മലേഷ്യയിൽ വച്ച് ഒരു ഏറ്റുമുട്ടൽ പ്രതീക്ഷിക്കാവുന്നതാണ്.
Leave a comment