കവാസാക്കി കുറച്ചു നാളുകളായി പറഞ്ഞ് പറ്റിക്കുന്ന ഒരു മോട്ടോർ സൈക്കിൾ ആണ് ഇസഡ് എക്സ് 4 ആർ ആർ . വലിയ കാത്തിരിപ്പിന് ഒടുവിൽ ഇതാ തങ്ങളുടെ 400 സിസി സൂപ്പർ സ്പോർട്ട് അവതരിപ്പിച്ചിരിക്കുയാണ്. അമേരിക്കയിൽ ലോഞ്ച് ചെയ്ത മോഡലിൻറെ വിശേഷങ്ങൾ നോക്കാം.
രൂപത്തിൽ മാറ്റമുണ്ടാകും എന്നാണ് കരുത്തിയെങ്കിലും. നമ്മൾ നിൻജ 650 യിൽ കണ്ട അതേ ഡിസൈൻ തന്നെയാണ് ഇവനിലും തുടരുന്നത്. ഷാർപ്പ് ആയി ഡിസൈൻ ചെയ്ത ഹെഡ്‍ലൈറ്റ്, ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ സ്പ്ലിറ്റ് സീറ്റ് എന്നിവയെല്ലാം ഒരു സൂപ്പർ താരത്തിന് ചേരുന്നത് പോലെ തന്നെ. എന്നാൽ ട്രാക്കിലും റോഡിലും മികവു കാട്ടുന്ന രീതിയിലാണ് റൈഡിങ് ട്രൈആംഗിൾ എന്നും കവാസാക്കി അറിയിച്ചിട്ടുണ്ട്.

ഇനി മെയിൻ പാർട്ടിലേക്ക് കടന്നാൽ തങ്ങളുടെ നിൻജ മോഡലുകളിൽ നിന്ന് കടം എടുത്താണ് അവനെ നിർമ്മിച്ചിരിക്കുന്നത്. എന്നാൽ എൻജിൻ സൂപ്പർ എക്സ്ക്ലൂസീവ് എന്ന് കണ്ണും പൂട്ടി പറയാം. 399 സിസി, ലിക്വിഡ് കൂൾഡ്, 16 വാൽവ്, ഇൻലൈൻ 4 സിലിണ്ടർ എൻജിനാണ് ഇവൻറെ ഹൃദയം. 15,000 ആർ പി എമ്മിൽ 79 പി എസ് ആണ് ഇവൻറെ കരുത്ത് വരുന്നത്. സ്ലിപ്പർ ക്ലച്ചിൻറെ സുരക്ഷയും ക്വിക്ക് ഷിഫ്റ്ററിൻറെ ഈസിനെസും നൽകുന്ന 6 സ്പീഡ് ട്രാൻസ്മിഷനാണ്.
ഇനി കടം എടുത്ത കാര്യങ്ങളിലേക്ക് കടക്കാം. ഹൈ ടെൻസിൽ സ്റ്റീൽ ട്രെല്ലിസ് ഷാസി ഇസഡ് എക്സ് 25 ആറിൽ നിന്നാണ്. സ്വിങ് ആം, 120 // 160 സെക്ഷൻ ടയർ എന്നിവ നിൻജ 650 യുടെതും. സസ്പെൻഷൻ ഇസഡ് എക്സ് 10 ആറിൽ നിന്നെടുത്തപ്പോൾ. ഇസഡ് എക്സ് 25 ആർ, 650 യെക്കാളും ചെറിയ മുൻ ഡിസ്ക് ബ്രേക്കുകളാണ് 4 ആറിന് നൽകിയിരിക്കുന്നത്. മുന്നിൽ 290 എം എം ഡ്യൂവൽ ഡിസ്ക്കും പിന്നിൽ 220 എം എം സിംഗിൾ ഡിസ്ക്കുമാണ്. അധിക സുരക്ഷക്കായി ഡ്യൂവൽ ചാനൽ എ ബി എസും നൽകിയിരിക്കുന്നു.
ഈ ഭീകരനെ വരുതിയിൽ നിർത്താൻ ഇലക്ട്രോണിക്സിൻറെ ഇടത്തരം കുപ്പി നൽകിയിട്ടുണ്ട്. 2 പവർ മോഡ്, 3 ലെവൽ ട്രാക്ഷൻ കണ്ട്രോൾ, 4 റൈഡിങ് മോഡ് എന്നിവക്കൊപ്പം ബ്ലൂ റ്റൂത്ത് കണക്റ്റിവിറ്റിയോട് കൂടിയ 4.3 ഇഞ്ച് ട്ടി എഫ് ട്ടി ഡിസ്പ്ലേയും നൽകിയിരിക്കുന്നു.

അങ്ങനെ ഡിസൈൻ, എൻജിൻ സ്പെക്, ഫീച്ചേഴ്‌സ് കടന്ന് എത്തുന്നത് വിലയിലേക്കാണ്. വലിയവൻ വിലയിൽ എതിരാളിയുമായി താരതമ്യേപ്പെടുത്തുമ്പോൾ പോക്കറ്റിൽ ഒതുങ്ങുമെങ്കിലും. ചെറിയവർ അങ്ങനെ അല്ല എന്ന് നേരത്തെ അറിയാമല്ലോ. ഇസഡ് എക്സ് 4 ആറിലും സ്ഥിതി വ്യത്യസമല്ല.
ഇപ്പോൾ അമേരിക്കയിൽ എത്തിയ മോഡലിന് ഇന്ത്യൻ രൂപയുമായി തട്ടിച്ച് നോക്കുമ്പോൾ ഏകദേശം 8 ലക്ഷത്തിനടുത്താണ് വില വരുന്നത്. എന്നാൽ ഇസഡ് എക്സ് 6 ആറിന് അവിടെ 80,000 രൂപയുടെ വ്യത്യസമേ അവിടെ ഒള്ളു. നിങൾ ഏത് തിരഞ്ഞെടുക്കും
Leave a comment