കവാസാക്കി തങ്ങളുടെ സൂപ്പർ സ്പോർട്ട് 400 സിസി മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇസഡ് എക്സ് 4 സീരിസിലെ ബേസ് വേർഷനായ 4 ആർ ആണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. 400 സിസി യിലെ രാജാവിനെ ഒന്ന് പരിചയപ്പെടാം.
ഡിസൈൻ ഇസഡ് എക്സ് തന്നെ
ഇസഡ് എക്സ് സീരിസിലെ അതേ ഡിസൈൻ തന്നെയാണ് ഇവനിലും പിന്തുടരുന്നത്. ഇരട്ട എൽ ഇ ഡി ഹെഡ്‍ലൈറ്റ്, ഫുള്ളി ഫയറിങ്ങിനോട് ചേർത്ത് ഡിസൈൻ ചെയ്ത ഇൻഡിക്കേറ്റർ, 15 ലിറ്റർ മസ്ക്കുലർ ഇന്ധനടാങ്ക്. അത് കഴിഞ്ഞു എത്തുന്നത് സ്പ്ലിറ്റ് സീറ്റിലേക്കാണ്.

ടൈൽ സെക്ഷനും ഇസഡ് എക്സ് രീതിയിൽ തന്നെ. തൊട്ട് താഴെയായി ഈ രൂപത്തിനോടൊപ്പം ചേർന്ന് നിൽക്കുന്ന എക്സ്ഹൌസ്റ്റ് കൂടി എത്തുന്നതോടെ ഡിസൈൻ വിശേഷങ്ങളിൽ കർട്ടൻ വീഴുകയാണ്.
രാജാവിനെ രാജാവാക്കുന്ന എൻജിനിലേക്ക്
399 സിസി, ലിക്വിഡ് കൂൾഡ്, ഇൻലൈൻ 4 സിലിണ്ടറാണ് ഹൃദയം. 14,500 ആർ പി എമ്മിൽ 77 പി എസ് കരുത്തും, 13,000 ആർ പി എമ്മിൽ 39 എൻ എം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്. 6 സ്പീഡ് ട്രാൻസ്മിഷൻ ക്ലച്ച് ഇല്ലാതെയും പ്രവർത്തിപ്പിക്കാനായി ക്വിക്ക് ഷിഫ്റ്ററുമുണ്ട്.

സസ്പെൻഷൻ ഷോവയുടെ എസ് എഫ് എഫ് – ബി പി യുടെ യൂ എസ് ഡി ഫോർക്ക് മുന്നിലും. പിന്നിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോ സസ്പെൻഷനുമാണ്. ഇവരുടെ പ്രത്യകത എന്തെന്നാൽ റോഡിലും ട്രാക്കിലും ഒരു പോലെ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇവർക്ക് സാധിക്കും.
അത് കഴിഞ്ഞെത്തുന്നത് ടയറിലേക്കാണ് 17 ഇഞ്ച് 120 // 160 സെക്ഷൻ ടയറുകളാണ് കരുത്ത് റോഡിൽ എത്തിക്കുന്നത്. പാഞ്ഞു പോകുന്ന കുതിരയെ കടിഞ്ഞാണിടാൻ നിൽക്കുന്നത്. മുന്നിൽ 290 എം എം ഡ്യൂവൽ ഡിസ്ക്കും, പിന്നിൽ 220 എം എം സിംഗിൾ ഡിസ്ക് ബ്രേക്കുമാണ്.
ഇലക്ട്രോണിക്സിൽ പിശുക്ക് ഇല്ല

നേരത്തെ പറഞ്ഞതുപോലെ സ്റ്റാൻഡേർഡ് വേർഷനാണ് ഇന്ത്യയിൽ എത്തിയതെങ്കിലും. ഇലക്ട്രോണിക്സിൻറെ കാര്യത്തിൽ അത്ര പിശുക്കൊന്നും ഇല്ല. അത്യാവശ്യം വേണ്ട കാര്യങ്ങൾ ഒക്കെ കവാസാക്കി ഇവന് നൽകിയിട്ടുണ്ട്.
- 4.3 ഇഞ്ച് ട്ടി എഫ് ട്ടി ഡിസ്പ്ലേ
- ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റി വിത്ത് നാവിഗേഷൻ
- പവർ മോഡ്
- ട്രാക്ഷൻ കണ്ട്രോൾ
- 4 റൈഡിങ് മോഡ്
എന്നിങ്ങനെ നീളുന്നു ലിസ്റ്റ്.
കുറച്ചു അളവുകളെ കൂടി
ഇനി ഇവൻറെ കുറച്ചു അളവുകളെ കൂടി പരിചയപ്പെടാം. 800 എം എം സീറ്റ് ഹൈറ്റ് ഇന്ത്യൻ സാഹചര്യങ്ങൾക്ക് ബെസ്റ്റ് ആണെങ്കിൽ. ഗ്രൗണ്ട് ക്ലീറൻസ് കുറച്ചു കുഴപ്പമാണ്. എന്നാൽ സൂപ്പർ സ്പോർട്ട് ആയതിനാൽ കുറ്റം പറയാനും സാധിക്കില്ല, വെറും 135 എം എം മാത്രം.

189 കെ ജി യാണ് ഭാരം. പുതിയ ഒറ്റ സിലിണ്ടർ 390 യുടെ ഭാരം 172 കെ ജി ആണല്ലോ. അവിടെയും സൂപ്പർ ആണ് പക്ഷേ വിലയാണ് പ്രേശ്നം. ഒറ്റ വാക്കിൽ പറഞ്ഞാൽ കുറച്ചു കട്ടിയാണ്. കറുപ്പ് നിറത്തിൽ മാത്രം എത്തുന്ന ഇവൻറെ എക്സ് ഷോറൂം വില 8.5 ലക്ഷം രൂപയാണ്.
- കരുത്ത് കൂട്ടാനൊരുങ്ങി സി ബി ആർ 250 ആർ ആർ
- കവാസാക്കിയുടെ കുഞ്ഞൻ ഇലക്ട്രിക്ക് ബൈക്ക് വരുന്നു
- 4 സിലിണ്ടറുമായി സി ബി ആർ 250 ട്രിപ്പിൾ ആർ
- കവാസാക്കിയുടെ ചെറിയ ക്രൂയ്സർ ???
ഇന്ത്യയിൽ പ്രധാന എതിരാളിയായി പറയാവുന്നത് സി ബി 650 ആർ ആണ്. ഇവനെക്കാളും 85 പി എസ് കരുത്തുള്ള 650 സിസി, 4 സിലിണ്ടർ സ്പോർട്സ് ടൂറെറിന് വില 9.35 ലക്ഷം രൂപയാണ്.
Leave a comment