ലോകം മുഴുവൻ സാഹസികരുടെ പിന്നാലെ പായുകയാണ്. എന്നാൽ കവാസാക്കി ഇപ്പോഴും സൂപ്പർ സ്‌പോർട്ടിനെ ചേർത്ത് പിടിക്കുകയാണ്. അതിന് ഉദാഹരണമാണ് ലോകത്തിൽ ഒരു കമ്പനിക്കും ഇല്ലാത സൂപ്പർ സ്പോർട്ട് നിര. 250, 600, 1000, 1400 ൽ തുടങ്ങി ആർക്കും അവകാശപ്പെടാനില്ലാത്ത ഹൈറേവിങ് 4 സിലിണ്ടറുകൾ മോഡലുകളുടെ പട തന്നെ കവാസാക്കിയുടെ പക്കലുണ്ട്. എന്നാൽ ഒരു 4 സിലിണ്ടർ മോഡലിൻറെ കുറവ് കുറെ നാളുകളായി കവാസാക്കി നിരയിലുണ്ട്.
അത് 400 സിസി മോഡലിന്റേതാണ്. അവസാനം ആ വിടവും നികത്താൻ പോകുന്നു എന്നാണ് റിപ്പോർട്ടുകൾ. ചെറിയ പെർഫോമൻസ് ബൈക്കുകളുടെ വലിയ മാർക്കറ്റായ ഇന്തോനേഷ്യയിൽ അല്ല ഇവൻറെ വരവ്. പകരം വലിയ വാഹനങ്ങളുടെ വലിയ മാർക്കറ്റ് ആയ അമേരിക്കയിലാണ്. എന്നാൽ ഇപ്പോൾ അമേരിക്കയിൽ കുറച്ചു നാളുകളായി ചെറിയ വാഹനങ്ങളോട് പ്രിയം കൂടിവരുന്നുണ്ട് താനും. അതിന് ഉദാഹരണമാണ് ഡ്യൂക്ക് 200 പോലുള്ള മോഡലുകൾ അമേരിക്കയിൽ അവതരിപ്പിച്ചത്.
പറഞ്ഞുവരുന്നത് നമ്മളെ ഏറെ നാളായി കൊതിപ്പിച്ച നിൻജ ഇസഡ് എക്സ് 4 ആർ അമേരിക്കയിൽ എത്താൻ പോകുന്നു. അതിനായി വരവിന് മുൻപുള്ള കാലിഫോർണിയ എയർ റിസോഴ്സസ് ബോർഡിൽ അപ്പ്രൂവൽ ഡോക്യൂമെൻറ്റ് അവതരിപ്പിച്ചിരിക്കുകയാണ് കവാസാക്കി.
എന്നാൽ അതിന് പിന്നാലെ തന്നെ ഓഫീഷ്യൽ വെബ്സൈറ്റ് വഴി ഒരു ലോഞ്ച് അലേർട്ടും നൽകിയിരിക്കുന്നു. ഫെബ്രുവരി 1 ന് രണ്ടു ബൈക്കുകൾ ഉൾപ്പടെ 2 വാട്ടർ ക്രഫ്റ്റും അന്നേ ദിവസം എത്തുന്നുണ്ട് എന്നാണ് അറിയിച്ചിരിക്കുന്നത്.
Leave a comment