ചെറിയ മോഡലുകളിൽ വലിയ പെർഫോമൻസ് കൊണ്ടുവരുന്ന ബ്രാൻഡുകളാണ് ജപ്പാനിൽ ഉള്ളത്. ഇന്ത്യയിൽ വലിയ മാർക്കറ്റ് ലീഡർ ആയിട്ട് കൂടി ചെറിയ വലിയ മോഡലുകളെ അവതരിപ്പിക്കാറില്ല. വില തന്നെ പ്രേശ്നം. എന്നാൽ രണ്ടും വരട്ടെ എന്ന് വിചാരിച്ച് കവാസാക്കി അവതരിപ്പിച്ച.
ഹൈലൈറ്റ്സ്
- ഇന്ത്യയിൽ ഇപ്പോൾ കിട്ടിയ ബുക്കിംഗ്
- ട്രിയംഫിന് പിന്നാലെ കവാസാക്കിയും
- കേരളത്തിലും മികച്ച ബുക്കിംഗ്
ഇസഡ് എക്സ് 4 ആർ ഇന്ത്യയിൽ വൻ ഹിറ്റ്. സെപ്റ്റംബർ 12 ന് വിപണിയിൽ എത്തിയ ഇവന്. ആദ്യ രണ്ടു ബാച്ചുകളുടെ ബുക്കിംഗ് ഇതിനോടകം കഴിഞ്ഞിരിക്കുന്നു, എന്നാണ് കവാസാക്കി അറിയിച്ചിരിക്കുന്നത്. ഓരോ ബാച്ചിലും 25 യൂണിറ്റുകൾ വീതമായിരിക്കും ഉണ്ടാക്കുക.

പ്രതീക്ഷിക്കാത്ത ബുക്കിംഗ് ലഭിച്ചതോടെ ട്രിയംഫ് ചെയ്തത് പോലെ. ബുക്കിംഗ് അമൗണ്ടിൽ വലിയ വർദ്ധനക്ക് ഒരുങ്ങുകയാണ് ചില ഷോറൂമുകൾ. ആദ്യം പറഞ്ഞത് 50,000/- രൂപയാണെങ്കിൽ. ഇപ്പോൾ 150,000 രൂപവരെ വാങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ട്..
നേരത്തെ കേരളത്തിലെ കൊച്ചി ഷോറൂമുമായി ബന്ധപ്പെട്ടപ്പോൾ. ഓരോ ഷോറൂമുകൾക്കും 2 യൂണിറ്റ് വീതമാണ് നൽകുന്നത്. അത് കൊച്ചിയിലെ ഷോറൂമിൽ ബുക്കിംഗ് എടുത്തു കഴിഞ്ഞു എന്നും. ഓൺ റോഡ് പ്രൈസും അന്ന് പറഞ്ഞു തന്നിരുന്നു.
എൻജിൻ സൈഡിലേക്ക് നോക്കിയാൽ . 399 സിസി, ലിക്വിഡ് കൂൾഡ്, ഇൻലൈൻ 4 സിലിണ്ടർ എൻജിന്. കരുത്ത് 14,500 ആർ പി എമിൽ 77 പി എസും, 39 എൻ എം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്. ഇന്ത്യയിലെ എക്സ് ഷോറൂം വില 8.5 ലക്ഷവുമാണ്.
Leave a comment