ഭ്രാന്തമായ മോട്ടോർസൈക്കിളുകൾ ഒരുക്കുകയാണ് ചൈനീസ് കമ്പനികൾ. ഡിസൈനിൽ കോപ്പി അടി നിർത്തി എൻജിൻ വിഭാഗത്തിലും പുതിയ മാറ്റങ്ങളുടെ കാറ്റ് വീശുകയാണ്. കോവ് കവാസാക്കിയെ 4 സിലിണ്ടർ മോഡലുകൊണ്ടാണ് ഞെട്ടിച്ചതെങ്കിൽ. കവാസാക്കിയെ വീണ്ടും ഞെട്ടിക്കുകയാണ് മറ്റൊരു ചൈനീസ് കമ്പനി
ഇന്ത്യക്കാർക്കും പരിചയപ്പെട്ടു വരുന്ന കീവേയുടെ പങ്കാളി ബെൻഡയാണ് ഈ ചെറിയ മോഡലിൻറെ വലിയ നീക്കത്തിന് പിന്നിൽ. 2020 ൽ പുറത്ത് വിട്ട പ്രോജക്റ്റ് ആയിരുന്നു വി ട്ടി ആർ 300. 300 സിസി സൂപ്പർ സ്പോർട്ടിൽ സൂപ്പർ ചാർജർ എന്നായിരുന്നു ആ പ്രൊജക്റ്റിൻറെ ഉള്ളടകം.

കുഞ്ഞൻ മോഡലുകളിൽ സി ബി ആർ 250 ആർ ആറിനെ വീഴ്ത്തി. ഇസഡ് എക്സ് 25 ആർ ആറാണ് ഇപ്പോഴത്തെ കേമൻ. ഇവനൊപ്പം പിടിക്കുന്ന മോഡൽ ആണ് അണിയറയിൽ ഒരുങ്ങുന്നത്. ഇന്ത്യയിൽ നിലവിലുള്ള തങ്ങളുടെ കുഞ്ഞൻ വി ട്വിൻ എൻജിനെ അടിസ്ഥാനപ്പെടുത്തിയാണ് പരീക്ഷണം നടത്തുന്നത്. ഇപ്പോൾ വി ട്വിൻ, ലിക്വിഡ് കൂൾഡ് എൻജിന് കരുത്ത് 30 പി എസാണ്.
എന്നാൽ സൂപ്പർ സ്പോർട്സ് കാറുകളിലും, ബൈക്കുകളിലെ രാജാവായ എച്ച് 2 വിലും കാണുന്ന സൂപ്പർ ചാർജറിൻറെ സഹായത്തോടെ 50 പി എസ് കരുത്തിൽ എത്തിക്കാനാണ് ബെൻഡയുടെ പ്ലാൻ. കവാസാക്കി നീൻജ ഇസഡ് എക്സ് 25 ആറിന് ഇൻലൈൻ 4 സിലിണ്ടർ എൻജിന് കരുത്ത് 51 പി എസ് ആണ്.
ഇവിടം ഒതുങ്ങി നിൽക്കുന്നതല്ല ബെൻഡയുടെ പരീക്ഷണങ്ങൾ. ഇന്ത്യൻ ഓട്ടോ എക്സ്പോയിലും ചിലത് പുറത്തിറിക്കിയിരുന്നു.
Leave a comment