മാർച്ച് മാസത്തിൽ ഇന്ത്യയിൽ മികച്ച വിൽപ്പനയാണ് കവാസാക്കിക്ക് ഉണ്ടായത്. സൂപ്പർ താരങ്ങൾ മികച്ച വില്പന നേരിട്ടപ്പോളും മാസ്സ് മാർക്കറ്റ് പ്രോഡക്റ്റ് ആയ ഡബിൾ യൂ 175 ന് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഒന്നാമത് എത്തുമെന്ന് വിചാരിച്ചിടത്താണ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നത്.
ഒപ്പം നിൻജ 300, ഇസഡ് 900, നിൻജ 650, ഇസഡ് എക്സ് 10 ആർ, നിൻജ 1000 എന്നി താരങ്ങൾക്കും നല്ല മാസമായിരുന്നു. ഒപ്പം ബി എസ് 6.2 മോഡലിൽ വരുന്ന വലിയ വിലക്കയറ്റം, വലിയ ഡിസ്‌കൗണ്ട് അധികം പ്രതീക്ഷിക്കേണ്ടതില്ല എന്ന് വന്ന വാർത്തയും കൂടി വന്നതാകാം ഈ വലിയ വില്പനക്ക് പിന്നിലുള്ള ഘടകങ്ങൾ.
2023 മാർച്ച് മാസത്തിലെ വില്പന
മോഡൽസ് | മാർച്ച് 2023 |
നിൻജ 300 | 153 |
ഇസഡ് 900 | 63 |
ഡബിൾ യൂ 175 | 32 |
നിൻജ 650 | 32 |
ഇസഡ് എക്സ് 10 ആർ | 31 |
നിൻജ 1000 | 20 |
നിൻജ 400 | 14 |
ഇസഡ് 650 | 13 |
വേർസിസ് 1000 | 12 |
വുൾകാൻ | 9 |
ഇസഡ് എച്ച് 2 | 3 |
ഇസഡ് 650 ആർ എസ് | 2 |
വേർസിസ് 650 | 1 |
ഡബിൾ യൂ 800 | 0 |
ആകെ | 385 |
Leave a comment