ഇന്ത്യയിലെ പ്രീമിയം നിരയിലെ രാജാവായ കവാസാക്കിയുടെ വൻ വില്പന പിടിക്കുമെന്ന് വിചാരിച്ച മോഡലാണ് ഡബിൾ യൂ 175. വിലകുറവും കാഷ് ഡിസ്‌കൗണ്ട് ഉണ്ടായിട്ട് കൂടി. വളരെ ചെറിയ ഷോറൂം നെറ്റ്വർക്ക്, കുറച്ചു കൈപൊള്ളിക്കുന്ന സർവീസ് കോസ്റ്റ് എന്നിവയാണ് കുഞ്ഞൻ ക്ലാസ്സിക്കിനെ പിന്നോട്ട് അടിക്കുന്ന ഘടകങ്ങൾ.
അതുകൊണ്ട് തന്നെ വില്പനയിൽ താഴോട്ട് പോയി കൊണ്ടിരിക്കുന്ന ഡബിൾ യൂ 175 ന് ഒരു ആശ്വാസമാണ് ഏപ്രിൽ മാസത്തെ വില്പന. ഫെബ്രുവരിക്ക്, മാർച്ച് തുടങ്ങിയ മാസങ്ങളിൽ 100 യൂണിറ്റിന് താഴെയായിരുന്ന വില്പന. ഏപ്രിൽ മാസത്തിൽ 100 കടക്കുകയും കവാസാക്കി നിരയിൽ ഒന്നാം സ്ഥാനത്തേക്ക് എത്തുകയും ചെയ്‌തു.
- 16 മോഡലുകളുടെ ലൗഞ്ചുമായി കവാസാക്കി.
- കരുത്ത് കുറച്ച് ഇസഡ് എക്സ് 6 ആർ
- 10 വർഷം പിന്നിട്ട നിൻജ 250
- എന്തുകൊണ്ടാണ് നിൻജ 300 ന് മാറ്റമില്ലാതത്
മറ്റ് മോഡലുകളുടെ വില്പന ഏടുക്കുകയാണെങ്കിൽ മാർച്ച് മാസത്തിൽ എല്ലാവരും വൻ പ്രകടനം കാഴ്ചവച്ചതിനാൽ. ഏപ്രിൽ മാസത്തിൽ അതിൻറെ ക്ഷിണത്തിലാണ് എന്ന് തോന്നുന്നു. എന്നാൽ ആരും പ്രതീക്ഷിക്കാത്ത ഒരാളാണ് മൂന്നാം സ്ഥാനത്തു നിൽക്കുന്നത്.
എന്നാൽ ഏപ്രിൽ മാസത്തെ മൊത്തം വില്പന ഒന്ന് നോക്കിയാല്ലോ
മോഡൽസ് | ഏപ്രിൽ 23 |
ഡബിൾ യൂ 175 | 143 |
നിൻജ 300 | 125 |
വേർസിസ് 650 | 59 |
ഇസഡ് 900 | 33 |
ഇസഡ് എക്സ് 10 ആർ | 24 |
നിൻജ 1000 | 19 |
നിൻജ 400 | 5 |
വേർസിസ് 1000 | 3 |
വുൾകാൻ എസ് | 2 |
ഇസഡ് 650 ആർ എസ് | 2 |
ഇസഡ് 650 | 1 |
നിൻജ 650 | 0 |
ഡബിൾ യൂ 800 | 0 |
ഇസഡ് എക്സ് 6 ആർ | 0 |
ഇസഡ് എച്ച് 2 | 0 |
ആകെ | 374 |
Leave a comment