കവാസാക്കി ഇന്ത്യയിൽ പ്രീമിയം നിരയിൽ നിന്ന് ഇറങ്ങി വന്നതായിരുന്നു ഡബിൾ യൂ 175 ലൂടെ. ഇന്ത്യയിൽ സെപ്റ്റംബർ 2022 ൽ അവതരിപ്പിച്ചെങ്കിലും റോഡിൽ എത്തിയത് ഡിസംബറിലാണ്. ഇപ്പോൾ ആദ്യ മാസത്തെ വില്പന പുറത്ത് വന്നിരിക്കുകയാണ്.
വർഷങ്ങളായി കവാസാക്കി നിരയിലെ ഏറ്റവും വില്പന നടത്തിയ നിൻജ 300 ന് ഒരിടവേള നല്കിയിരിക്കുകയാണ് ഡബിൾ യൂ 175 ലൂടെ. എന്നാൽ മറ്റ് ക്ലാസ്സിക് ബൈക്കുമായി താരതമ്യേപ്പെടുത്തുമ്പോൾ വില്പന അത്രക്കില്ല എന്നതും സത്യമാണ്.

മറ്റ് മോഡലുകളുടെ വില്പന നോക്കിയാൽ ഇസഡ് 900 കഴിഞ്ഞ മാസത്തെ അത്ര ഫോമ് ആയിട്ടില്ല. ഡിസംബറിൽ ഡബിൾ യൂ 800, ഇസഡ് 650, നിൻജ 300 എന്നിവർക്ക് നൽകിയ ഡിസ്‌കൗണ്ടുക്കൾ എല്ലാം വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കിയിട്ടില്ല. എന്നാൽ കഴിഞ്ഞ വർഷത്തെ അവസാന മാസത്തെ താരമായത്. ഇന്ത്യയിലെ ലിറ്റർ ക്ലാസ്സ് സൂപ്പർ സ്പോർട്ടിലെ അഫൊർഡബിൾ താരമാണ്. ഇസഡ് എക്സ് 10 ആർ 33 യൂണിറ്റുകളാണ് ഇന്ത്യൻ റോഡുകളിൽ എത്തിച്ചത്.
കവാസാക്കിയുടെ ഡിസംബർ മാസത്തെ വില്പന നോക്കാം.
മോഡൽസ് | ഡിസംബർ 23 |
ഡബിൾ യൂ 175 | 224 |
നിൻജ 300 | 96 |
ഇസഡ് എക്സ് 10 ആർ | 33 |
ഇസഡ് 900 | 30 |
വേഴ്സിസ് 650 | 18 |
നിൻജ 650 | 14 |
നിൻജ 1000 | 8 |
ഇസഡ് 650 | 5 |
വുൾക്കാൻ എസ് | 4 |
വേഴ്സിസ് 1000 | 4 |
നിൻജ 400 | 2 |
ഇസഡ് 650 ആർ എസ് | 1 |
ഡബിൾ യൂ 800 | 1 |
ആകെ | 440 |
Leave a comment