പ്രീമിയം ഇരുചക്ര നിർമ്മാതാവായ കവാസാക്കി തങ്ങളുടെ നിരയിൽ ക്രൂയ്സർ മോഡലുകൾക്ക് അത്ര പ്രാധാന്യം നൽകാറില്ല. ആകെയുള്ളത് വുൾക്കാൻ എസാണ്. അതാണ് ഏഷ്യൻ മാർക്കറ്റിൽ ആകെയുള്ള ഒരു കവാസാക്കി ക്രൂയ്സർ. എന്നാൽ അമേരിക്കൻ മാർക്കറ്റിൽ 900, 1700 മോഡലുകൾ ഉണ്ടെങ്കിലും താഴോട്ട് ഉള്ള ഒരു ക്രൂയ്സർ പോലും ഇല്ല.

എന്നാൽ ഈ കുറവ് നികത്തുകയാണ് കവാസാക്കി. അതിന് പ്രധാന കാരണം റോയൽ എൻഫീൽഡ് സൂപ്പർ മിറ്റിയോറിൻറെ വരവാണ്. അതുകൊണ്ട് തന്നെ വിലയാണ് പ്രധാന പ്രേശ്നം. നിൻജയിൽ കാണുന്ന 250 അല്ലെങ്കിൽ 400 സിസി എഞ്ചിനുമായി ഒരു ക്രൂയ്സർ മോഡലാണ് അണിയറയിൽ ഒരുങ്ങുന്നത്.

ഇതിനൊപ്പം ഏഷ്യൻ മാർക്കറ്റിന് വേണ്ടി രണ്ടു മോഡലുകൾ കൂടി ഉടൻ എത്തുന്നുണ്ട്. ഒരാൾ എ ഡി വി യും മറ്റൊരാൾ സൂപ്പർ സ്പോർട്ട് മോഡലുമാണ്. സൂപ്പർ സ്പോർട്ട് ഇസഡ് എക്സ് 4 ആർ ആകാനാണ് സാധ്യത. ഇപ്പോൾ 4 സിലിണ്ടർ 400 സിസി താരം അമേരിക്കയിൽ മാത്രമാണ് ലഭ്യമായിരിക്കുന്നത്.

മറ്റൊരാൾ സാഹസികനാണ് എന്ന് ആ തല പൊക്കത്തിൽ നിന്ന് തന്നെ വ്യക്തം. അത് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന വേർസിസ് എക്സ് 300 ൻറെ പുതിയ രൂപം ആണോ എന്നും അഭ്യുഹങ്ങളുണ്ട്. കാരണം 2017 മുതൽ 2021 വരെ ഇന്ത്യയിൽ ഉണ്ടായിരുന്ന മോഡലിന് അധികം മാറ്റങ്ങൾ ഒന്നും ഇപ്പോഴും വന്നിട്ടില്ല.
ഇവരെല്ലാം പ്രദർശിപ്പിക്കുന്നത് മാർച്ച് 17 ന് നടക്കുന്ന ജപ്പാനിലെ ഒസാക മോട്ടോ ഷോയിൽ ആയിരിക്കും.
Leave a comment