ഇന്ത്യയിൽ പ്രീമിയം ബൈക്കുകളുടെ വിപണിയിൽ രാജാവായ കവാസാക്കിയുടെ ഒരു തന്ത്രമാണ്. ബൈക്കിന് വില കുറച്ച് സർവീസ് കോസ്റ്റ് കൂട്ടുക എന്നത്. ഇന്ത്യയിൽ കൂടുതൽ സാന്നിദ്യം അറിയിക്കാൻ വേണ്ടി ഒരു കുഞ്ഞൻ മോഡലിനെ അവതരിപ്പിച്ചിരുന്നു. ഡബിൾ യൂ 175 എന്ന ലൈറ്റ് വൈറ്റ് ക്ലാസ്സിക് വിലയിൽ ആ അഫൊർഡബിൾ സ്വഭാവം കാണിച്ചു. എന്നാൽ സർവീസ് കോസ്റ്റ് എങ്ങനെ ഉണ്ടെന്ന് നോക്കിയാല്ലോ.
ഡബിൾ യൂ 175 ഇന്ത്യയിൽ ആദ്യമാസ വില്പനയിൽ കവാസാക്കി നിരയിൽ ഒന്നാമത് എത്തിയിരുന്നു. അങ്ങനെ ഡിസംബറിൽ ഡെലിവറി കിട്ടിയ 175 ചെറിയ കറക്കങ്ങൾ ഒക്കെ കഴിഞ്ഞ് ഒന്നാം സർവീസിന് എത്തിയിരിക്കുകയാണ്. എല്ലാ ബൈക്കളുടെയും പോലെ ഓയിൽ, ഓയിൽ ഫിൽറ്റർ എന്നിവ മാറി. ചെയിനും വാഷ് ചെയ്ത് വണ്ടി കുളിച്ച് കുട്ടപ്പനാക്കി ആദ്യ സർവീസ് കഴിയുമ്പോൾ. കേരളത്തിൽ ഇവൻറെ സർവീസ് കോസ്റ്റ് വരുന്നത് 3000 രൂപയോളമാണ്. അതായത് കവാസാക്കി തങ്ങളുടെ സ്വഭാവത്തിൽ വലിയ മാറ്റമില്ല എന്ന് തന്നെ.
എതിരാളിയായ മറ്റ് മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറച്ച് കൂടുതലാണ് എന്നതാണ് മറ്റൊരു സത്യം. ക്ലാസ്സിക് നിരയിലെ രാജാവായ ക്ലാസ്സിക് 350 ക്ക് 1600 രൂപയും. ഹോണ്ടയുടെ ക്ലാസ്സിക് സി ബി 350 ക്ക് 2050 രൂപയുമാണ് ആദ്യ സർവീസിന്റെ കോസ്റ്റ് വരുന്നത്.
വിവരങ്ങൾ ഒരു മടിയുമില്ലാതെ തന്ന
കവാസാക്കി കൊച്ചിക്കും +91 81389 89888
റോയൽ എൻഫീൽഡ് ടാഗ് ബൈക്കിനും +91 75949 60025
ഹോണ്ട ബിഗ് വിങ് തൃശ്ശൂരിനും +91 90723 33122
ഞങ്ങളുടെ നന്ദി അറിയിക്കുന്നു. ഇവരുടെ മോഡലുകളുടെ വില്പന സംബന്ധിച്ച വിവരങ്ങൾക്ക് മുകളിൽ കൊടുക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. റോയൽ എൻഫീൽഡ് മോഡലുകൾക്ക് ഇപ്പോൾ ചില ഓഫറുകളും ലഭ്യമാണ്.
Leave a comment