ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം ഇരുചക്ര നിർമ്മാതാവാണ് കാവസാക്കി. ഇന്ത്യയിൽ ലൈറ്റ് വൈറ്റ് ക്ലാസ്സിക് തരംഗം മനസ്സിലാക്കി ഇറക്കിയ ഡബിൾ യൂ 175 മികച്ച പ്രകടനമാണ് കാഴ്ചവക്കുന്നത്. രണ്ടാം മാസവും കവാസാക്കി നിരയിലെ ബെസ്റ്റ് സെല്ലിങ് മോഡലാണ്. നിൻജ 300 രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചപ്പോൾ മൂന്നാം സ്ഥാനം പതിവ് പോലെ ഇസഡ് 900 സ്വന്തമാക്കിയിട്ടുണ്ട്.
നാലാം സ്ഥാനം ഇന്ത്യയിലെ അഫൊർഡബിൾ ലിറ്റർ ക്ലാസ് ഇസഡ് എക്സിൻറെ കൈയിലാണ്. നിൻജ 650 യും 400 തമ്മിൽ അഞ്ചം സ്ഥാനത്തിന് വേണ്ടി കടുത്ത പോരാട്ടം നടത്തിയപ്പോൾ മുന്നിൽ എത്തിയത് 650 യാണ്. വേർസിസ് 650 യാണ് പിന്നെ രണ്ടു നമ്പർ വില്പന നടത്തിയ മോട്ടോർസൈക്കിൾ. ബാക്കി എല്ലാവർക്കും ഒരക്കം കടക്കാൻ സാധിച്ചില്ല.
ജനുവരി 2023 ലെ വില്പന നോക്കാം.
മോഡൽസ് | ജനു. 23 |
ഡബിൾ യൂ 175 | 241 |
നിൻജ 300 | 92 |
ഇസഡ് 900 | 67 |
ഇസഡ് എക്സ് 10 ആർ | 28 |
നിൻജ 650 | 23 |
നിൻജ 400 | 19 |
വേർസിസ് 650 | 15 |
നിൻജ 1000 | 9 |
വുൾകാൻ 650 | 4 |
ഇസഡ് 650 ആർ എസ് | 3 |
ഇസഡ് 650 | 2 |
ഡബിൾ യൂ 800 | 1 |
വേർസിസ് 1000 | 1 |
ആകെ | 505 |
ഇതിനൊപ്പം ഒരു പിൻവലിക്കൽ കൂടി കവാസാക്കി നടത്താൻ സാധ്യതയുണ്ട്. കഴിഞ്ഞ മാസങ്ങളിൽ വലിയ ഡിസ്‌കൗണ്ട് കൊടുത്ത ക്ലാസ്സിക് ഡബിൾ യൂ 800 ആണ് ഒഫീഷ്യൽ വെബ്‌സൈറ്റിൽ നിന്ന് പിൻവലിച്ചിരിക്കുന്നത്.
നമ്മൾ തയ്യാറാക്കിയ പിൻവലിക്കാൻ സാധ്യതയുള്ള പട്ടികയിൽ കവാസാക്കി നിരയിൽ ഇവനുണ്ടായിരുന്നു. കഴിഞ്ഞ വർഷം 5 യൂണിറ്റ് മാത്രമാണ് ഇവന് വില്പന നടത്താൻ സാധിച്ചത്. ഡിസംബെറിലും ജനുവരിയിലും 1.2 ലക്ഷം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടും ഓരോ യൂണിറ്റ് മാത്രമാണ് വിൽക്കാൻ കഴിഞ്ഞിട്ടുള്ളത്. ഇത്കൊണ്ട് തന്നെ ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകാൻ വളരെ സാധ്യത കുറവാണ്.
Leave a comment