ഹോണ്ടയും കവാസാക്കിയും പൊരിഞ്ഞ പോരാട്ടത്തിലാണ്. ഹോണ്ടയുടെ റിബേലിനെ എലിമിനേറ്റ് ചെയ്യാൻ കവാസാക്കി എലിമിനേറ്ററുമായി എത്തിയപ്പോൾ. കവാസാക്കിയുടെ സൂപ്പർ സ്പോർട്ട് മോഡലുകളെ മെരുക്കാൻ ഹോണ്ടയും ഒരുങ്ങുകയാണ്.
അടിക്ക് തിരിച്ചടിയുമായി കവാസാക്കി എത്തുകയാണ്. കഴിഞ്ഞ വർഷം അവതരിപ്പിച്ച ഹോണ്ടയുടെ അർബൻ സ്ക്രമ്ബ്ലെർ സി എൽ സീരിസിനെയാണ് കവാസാക്കി ഇനി ഉന്നം ഇടുന്നത്. ഹോണ്ട വന്ന വഴി തന്നെ പിടിക്കാനാണ് കവാസാക്കിയുടെയും നീക്കം.

ഹോണ്ടയുടെ സി എൽ സീരീസിൽ ഇറക്കിയ സമവാക്യം ഇതായിരുന്നു. ഹോണ്ടയുടെ എഴുപതുകളിലെ സി എൽ മോഡലുകളുടെ ഡിസൈനും. ഹോണ്ടയുടെ റിബൽ 500, 300 എന്നിവരുടെ എൻജിൻ, ഷാസി തുടങ്ങിയ മിക്ക്യ സാധന സമഗരികളും ചേർത്താണ്. പുത്തൻ സി എൽ സീരീസ് പിറവി എടുക്കുന്നത്.
ഈ സമവാക്യം തന്നെയാണ് കവാസാക്കിയും ഉപയോഗിക്കുന്നത്. റിബേലിനെ തളക്കാൻ എത്തിയ എലിമിനേറ്ററിൻറെ ഹൃദയവും റെഡി ആയപ്പോൾ. ഇനി വേണ്ടത് ക്ലാസ്സിക് ഡിസൈനാണ്. അതിന് കവാസാക്കിയുടെ 70 ക്കളിലെ താരം ട്ടി ആറുമാണ് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ഇതിൽ ഒരു ട്വിസ്റ്റ് വരുന്നത്. കുഞ്ഞൻ സി എല്ലിൻറെ എതിരാളിയുടെ കാര്യത്തിലാണ്. ഇന്ത്യയിൽ നിലവിലുള്ള സി ബി 300 ആറിൻറെ എൻജിനുമായാണ് സി എൽ 300 എത്തുന്നത്. എന്നാൽ ആ നിരയിൽ കവാസാക്കി ഇറക്കാൻ പോകുന്നത് നിൻജ 250 യുടെ ട്വിൻ സിലിണ്ടർ എൻജിനാണ് എന്നാണ് വയ്പ്പ്.
- ഹോണ്ട സി എൽ 300 ഇന്ത്യയിലേക്ക്
- 4 സിലിണ്ടറുമായി സി ബി ആർ 250 ട്രിപ്പിൾ ആർ
- കപ്പാസിറ്റി കൂട്ടി എലിമിനേറ്റർ അമേരിക്കയിൽ
ഇന്ത്യയിൽ എത്താൻ വലിയ സാധ്യത കൂടി ഇവരിൽ കാണുന്നുണ്ട്. കാരണം സി എൽ 300 ഇന്ത്യയിൽ പാറ്റൻറ്റ് ചെയ്തിട്ടുണ്ട്. ഒപ്പം എലിമിനേറ്റർ 400 ഇന്ത്യയിൽ എത്തുമെന്ന് ചെറിയ അഭ്യുഹങ്ങളുണ്ട്.
Leave a comment