കുറച്ചു നാളുകളായി കവാസാക്കിക്ക് ഇന്ത്യയിൽ നിന്ന് നല്ല വാർത്തകൾ ആയിരുന്നു വന്നിരുന്നത്. വില കിഴിവും മികച്ച വിൽപ്പനയുമായി അങ്ങനെ പൊക്കുമ്പോളാണ് ഒരു മോശം വാർത്ത എത്തുന്നത്. എല്ലാ വർഷവും ജനുവരിയിൽ നടക്കുന്ന കലാപരിപാടിയായ വിലക്കയറ്റമാണ് ഇപ്പോൾ വന്നിരിക്കുന്നത്. 9,000 മുതൽ 27,000 രൂപ വരെയാണ് വില കൂടിയിരിക്കുന്നത്. വിലക്കനുസരിച്ചല്ല വിലയുടെ മാറ്റം വന്നിരിക്കുന്നത്.
നവംബറിൽ ഞെട്ടിക്കുന്ന വില്പന നടത്തിയ ഇസഡ് 900 നാണ് ഏറ്റവും കുറവ് വിലകയ്യറ്റം ബാധിച്ചിരിക്കുന്നത്. 9,000 രൂപയുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. തൊട്ടുമുകളിൽ നിൻജ 1000 എസ് എക്സാണ് 12,000 രൂപ. അതിന് മുകളിലാണ് ഈ ലിസ്റ്റിലെ ഏറ്റവും ചെറിയ മോഡലായ നിൻജ 400 ൻറെ നിൽപ്പ് 15,000 രൂപ. ഇസഡ് എക്സ് 10 ആറിന് നിൻജ 400 നെക്കാളും 1000 രൂപയുടെ വർദ്ധനയെ ഉണ്ടായിട്ടോളൂ.

650 നിരയിൽ വില കൂടിയ ഏക മോഡൽ വേർസിസ് 650 യാണ് 18000 രൂപ. എച്ച് 2 വിൻറെ നേക്കഡ് വേർഷനായ ഇസഡ് എച്ച് 2, ഇസഡ് എച്ച് 2 എസ് ഇ എന്നിവർക്കാണ് ഏറ്റവും വില വർദ്ധന നേരിട്ടിട്ടുള്ളത് 23000 ഉം 27000 രൂപ വരെയാണ് വില വർദ്ധന.
ഏറ്റവും വില്പന നടത്തുന്ന നിൻജ 300 നും ഇന്ത്യയിൽ വരുന്ന മാസങ്ങളിൽ മികച്ച വില്പന നടത്താൻ സാധ്യതയുള്ള ഡബിൾ യൂ 175 നും വിലകയറ്റത്തിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. ഒപ്പം ഡിമാൻഡ് കുറയുന്ന ഇസഡ് 650 ആർ എസ്, കുഴപ്പമില്ലാതെ വിറ്റ് പോകുന്ന ഇസഡ് 650, ക്രൂയ്സർ വുൾകാൻ എസ്, ക്ലാസ്സിക് താരം ഡബിൾ യു 800 എന്നിവരുടെ വിലയിൽ മാറ്റമില്ലാതെ തുടരുന്നു.
പുതിയ അപ്ഡേഷനൊന്നും ഒരു മോഡലിലും എത്തിയിട്ടില്ല. എന്നാൽ സ്ഥിരം പറയുന്നത് പോലെ അസംസ്‌കൃത വസ്തുക്കളുടെ വിലകയ്യറ്റമാണ് വില കൂടാനുള്ള കാരണം. മറ്റ് കമ്പനികളിലും വരും ദിവസങ്ങളിൽ മോഡലുകൾക്ക് വില കൂടാൻ സാധ്യതയുണ്ട്.
Leave a comment