നവംബറിൽ എല്ലാവരും വീണപ്പോൾ നെഞ്ചും വിരിച്ചിരുന്ന ഒരാളുണ്ട്. അത് നമ്മുടെ പ്രീമിയം നിരയിലെ ഇസഡ് 900 ആണ്. 10 ലക്ഷത്തിന് മുകളിൽ വിലയുള്ള ഇവൻ വില്പന നടത്തിയത് 119 യൂണിറ്റുകളാണ്. കവാസാക്കിയുടെ ബെസ്റ്റ് സെല്ലിങ് മോഡലായ നീൻജ 300 ൻറെ അടുത്ത്. കവാസാക്കി നിരയുടെ ആകെ വില്പന ഒന്ന് നോക്കിയാലോ.
വെറും 7 യൂണിറ്റിനാണ് ഇസഡ് 900 നെ നിൻജ 300 പിന്നിലാക്കിയത്. 119 യൂണിറ്റ് വില്പന നടത്തിയ ഇസഡ് 900 ഉം 126 യൂണിറ്റ് വില്പന നടത്തിയ നിൻജയുമാണ് കവാസാക്കി നിരയിൽ മുന്നിൽ നിൽക്കുന്നത്. നിൻജ 1000 – 27 യൂണിറ്റ് വില്പന നടത്തിയപ്പോൾ നിൻജ 400 സൂപ്പർ സ്പോർട്ട് 20 യൂണിറ്റുകൾ റോഡിൽ എത്തിച്ചു. തൊട്ട് പിന്നിലായി നിൻജ 650 – 17 യൂണിറ്റുകളുടെ വില്പന നടത്തിയപ്പോൾ. പിന്നെ എല്ലാവരും ഒറ്റ നമ്പറുകളിൽ ഒതുങ്ങി. 4 യൂണിറ്റ് വീതം വുൾകാൻ, വേഴ്സിസ്, ഇസഡ് എക്സ് 10 ആർ വില്പന നടത്തി. ഇസഡ് നിരയിൽ മികച്ച വില്പന നേടുന്ന ഇസഡ് 650, ഇസഡ് 650 ആർ എസിനും നല്ല മാസമായിരുന്നില്ല. ഇരുവർക്കും ഓരോ യൂണിറ്റുകൾ വീതമാണ് വിൽക്കാൻ കഴിഞ്ഞത്.
എന്നാൽ ഡക്ക് അടിച്ചവരുടെ ലിസ്റ്റ് കുറച്ച് വലുതാണ്. ഡബിൾ യൂ 800, വേർസിസ് 1000, ഇസഡ് എച്ച് 2, ഇസഡ് എക്സ് 6 ആർ എന്നിവരാണ് അവർ. ഡിസംബറിൽ വില്പന മികച്ചതാക്കാൻ വേണ്ടി കുറച്ച് ഓഫറുകളും നിൻജ 300, ഇസഡ് 650, ഡബിൾ യൂ 800 എന്നിവർക്ക് കവാസാക്കി നൽകിയിട്ടുണ്ട്.
Leave a comment