ചെറിയ എൻജിനിൽ വലിയ വിസ്മയങ്ങൾ തീർക്കുന്ന മോഡലുകളുള്ള വിപണിയാണ് ഇന്തോനേഷ്യയിലേത്. അവിടെക്കാണ് അമേരിക്കയിൽ എത്തിയ നിൻജ ഇസഡ് എക്സ് 4 ആർ ആർ വരുന്നത്. ഇവിടെയും വലിയ എതിരാളികളൊന്നും കുഞ്ഞൻ സൂപ്പർ സ്പോർട്ടിനില്ല. എന്നാൽ അമേരിക്കയിലെ പോലെ തന്നെ ഇന്തോനേഷ്യയിലും പെർഫോമൻസ്, വില എന്നിവയിൽ കോമ്പ്രോമൈസില്ല.
നമ്മൾ കണ്ടു വിസ്മയിപ്പിച്ച ഇസഡ് എക്സ് 25 ആറിൻറെ അതെ ഡിസൈൻ തന്നെ ഇവനിലും എത്തുന്നത്. ഇരട്ട എൽ ഇ ഡി ഹെഡ്‍ലൈറ്റോട് കൂടിയ ഇവന്. ട്രാക്കിലും റോഡിലും ഒരുപോലെ മികവ് കാട്ടുന്ന റൈഡിങ് ട്രൈ ആംഗിൾ തന്നെയാണ് ഡിസൈനിൽ എടുത്ത് പറയേണ്ട മറ്റൊരു ഘടകം.

പ്രധാനപ്പെട്ട ഭാഗമായ എൻജിനിലേക്ക് കടക്കുമ്പോൾ 399 സിസി, 4 സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ് ഇവനും ജീവൻ പകരുന്നത്. 76 പി എസ് കരുത്തും 37.6 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്ന ഇവന് കരുത്ത് റോഡിൽ എത്തിക്കുന്നത് 6 സ്പീഡ് ട്രാൻസ്മിഷൻ വഴിയാണ്. സ്ലിപ്പർ ക്ലച്ച്, ക്വിക്ക് ഷിഫ്റ്റർ എന്നിവ യാത്ര കൂടുതൽ സുഖകമാകുമ്പോൾ.
ഒരു സൂപ്പർ സ്പോർട്ട് മോഡലുകൾക്ക് വേണ്ട ഇലക്ട്രോണിക്സും പുത്തൻ മോഡലിൽ കവാസാക്കി ഒരുക്കിയിട്ടുണ്ട്. അതിനായി 2 പവർ മോഡ്, 3 ലെവൽ ട്രാക്ഷൻ കണ്ട്രോൾ, 4 റൈഡിങ് മോഡ്. എന്നിവയെ നിയന്ത്രിക്കാൻ 4.3 ഇഞ്ച്, ട്ടി എഫ് ട്ടി ഡിസ്പ്ലേയിൽ ബ്ലൂട്ടുത്ത് കണക്റ്റിവിറ്റിയും നൽകിയിരിക്കുന്നു.

ഇതൊക്കെ ഇവൻറെ ഗുണകൾ ആണെങ്കിൽ ഇനി ഏറ്റവും വലിയ ദോഷമായ വിലയിലേക്ക് കടക്കാം. ഇന്ത്യൻ രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 13 ലക്ഷമാണ് ഇവൻറെ അവിടത്തെ വില. ഇന്ത്യയിലുള്ള മോഡലുമായി തട്ടിച്ചു നോക്കുമ്പോൾ, വേർസിസ് 650 യാണ് വിലയിൽ തൊട്ടടുത്ത് നിൽക്കുന്നത്. 12.25 ലക്ഷമാണ് ഇന്തോനേഷ്യയിലെ വില.ഇന്ത്യയിൽ എത്തുമ്പോൾ അത് 7.54 ലക്ഷമാണ്.
ഈ വിലക്ക് നമ്മുടെ മാർക്കറ്റിൽ എത്തിയാൽ ഇസഡ് എക്സ് 4 ആർ ആർ വിജയിക്കുമോ ???
Leave a comment