ഇന്ത്യയിൽ ഏറ്റവും ജനപ്രിയ സൂപ്പർ ബൈക്കുകളിൽ ഒന്നാണ് 10 ആർ എന്ന് ചുരുക്കപ്പേരിൽ നമ്മൾ വിളിക്കുന്ന ഇസഡ് എക്സ് 10 ആർ. എന്തുകൊണ്ടാണ് ഇവനോട് ഇത്ര പ്രണയം എന്ന് ചോദിച്ചാൽ. ഇന്ത്യയിൽ ലഭിക്കുന്ന 200+ ബി എച്ച് പിയുള്ള സൂപ്പർ ബൈക്കുകളിൽ ഏറ്റവും വില കുറവുള്ള മോഡലാണ് ഇവൻ.
എന്നാൽ ഇവനൊരു വില കൂടിയ സഹോദരൻ കൂടിയുണ്ട്. ഇസഡ് എക്സ് 10 ആർ ആർ എന്ന് പേരിട്ടിട്ടുള്ള. ലിമിറ്റഡ് എഡിഷൻ ഇന്റർനാഷണൽ മാർക്കറ്റിൽ എത്തിയിരിക്കുകയാണ്. ഇസഡ് എക്സ് 10 ആറിന് 17,799 ഡോളറിൽ ( 14.7 ലക്ഷം ) വില ആരംഭിക്കുന്നതെങ്കിൽ. ഒരു ആർ കൂടുന്ന ഇവൻറെ വില വരുന്നത് 30,499 ഡോളർ (25.2 ലക്ഷം ) ആണ്.

അപ്പോൾ ഇരട്ടിക്കടുത്ത് വില വരുന്ന ഈ 10 ആർ ആറിൻറെ മാറ്റങ്ങൾ എന്തൊക്കെ എന്ന് നോക്കാം. ഡിസൈനിൽ വലിയ മാറ്റങ്ങളില്ല എന്നാൽ ഗ്രാഫിക്സിലും നിറത്തിലും മാറ്റങ്ങളുണ്ട് താനും. ആർ ആർ എന്ന എഴുത്തും ലൈം ഗ്രീൻ എബോണി എന്ന നിറത്തിലാണ് ആർ ആർ വരുന്നത്.
ഇനി എൻജിൻ സൈഡിലേക്ക് എത്തിയാലും വലിയ മാറ്റങ്ങളില്ല. 998 സിസി, ലിക്വിഡ് കൂൾഡ്,ഇൻലൈൻ 4 സിലിണ്ടർ എൻജിൻറെ അമേരിക്കയിലെ കരുത്ത് ഒഫീഷ്യൽ ആയി പറഞ്ഞിട്ടില്ലെങ്കിലും. ഇന്ത്യയുടേതായി വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല.
ഇവൻ ഇവിടെ പ്രൊഡ്യൂസ് ചെയ്യുന്നത് 203 പി എസ് കരുത്തും 114.9 എൻ എം ടോർക്കുമാണ്. ഇനിയാണ് മാറ്റങ്ങൾ വരുന്ന സ്ഥലം. മാർഷെസിനി അലോയ് വീൽ, സ്മോക്ഡ് വിൻഡ് സ്ക്രീൻ, അക്രയുടെ എക്സ്ഹൌസ്റ്റ് സിസ്റ്റം എന്നിവയാണ് പ്രധാന മാറ്റങ്ങൾ.

ഒപ്പം ഇലക്ട്രോണിക്സ് സൈഡിലും ചെറിയ മാറ്റമുണ്ട്. ആറിൽ ക്രൂയിസ് കണ്ട്രോൾ ആണെങ്കിൽ ആർ ആറിൽ പവർ മോഡ് ആണ് നൽകിയിരിക്കുന്നത്. എന്നാൽ മേൽ പറഞ്ഞ മാറ്റങ്ങൾ വരുമ്പോൾ ഭാരത്തിൽ ചെറിയ വ്യത്യാസം ഉണ്ടാകേണ്ടതാണ്. എന്നാൽ ഇവിടെ അതും ഉണ്ടായിട്ടില്ല.
ഇന്ത്യയിൽ പ്രീമിയം ബൈക്കുകളിൽ അഫൊർഡബിൾ മുഖമുള്ള കവാസാക്കി. ഇവനെ ഇന്ത്യയിൽ എത്തിക്കാൻ വലിയ സാധ്യതയില്ല. കഴിഞ്ഞ തലമുറയിൽ എത്തിയപ്പോൾ മികച്ച വില്പന നേടാൻ കഴിയാത്തതാകാം. പുതിയ തലമുറ ആർ ആർ ഇന്റർനാഷണൽ മാർക്കറ്റിൽ എത്തിയിട്ടും ഇന്ത്യയിൽ അവതരിപ്പിക്കാത്തതിന് കാരണം.
- കവാസാക്കിയുടെ 2 സ്ട്രോക്ക് ബൈക്ക് ഇന്ത്യയിൽ
- കവാസാക്കിയുടെ ചെറിയ ക്രൂയ്സർ ???
- കവാസാക്കിക്ക് ഏറ്റവും ഇഷ്ട്ടമുള്ളതാരെ???
ഇപ്പോൾ 2024 എഡിഷൻ 10 ആറും അമേരിക്കയിൽ അവതരിപ്പിച്ചിട്ടുണ്ട്. അവിടെ രണ്ടു നിറങ്ങളിലാണ് 10 ആർ ലഭ്യമാകുന്നത്. ഇന്ത്യയിൽ നിലവിലുള്ള ലൈയിം ഗ്രീൻ നിറത്തിലും മെറ്റാലിക് സ്പാർക്ക് ബ്ലാക്കിലും. 2024 എഡിഷൻ ഇന്ത്യയിൽ എത്തുമ്പോൾ ഈ കറുപ്പ് നിറവും ഒപ്പം കുറച്ചു വില കൂടുതലും പ്രതീക്ഷിക്കാം.
കാരണം ബി എസ് 6.2 എൻജിൻ ഇതുവരെ ഇസഡ് എക്സ് 10 ആറിന് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ല. ഇപ്പോൾ 16.31 ലക്ഷമാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില വരുന്നത്. 30,000 രൂപ കൂടി കൂടാം.
Leave a comment