ലോകത്തിലെ ആദ്യത്തെ സൂപ്പർ ചാർജ്ഡ് പ്രൊഡക്ഷൻ മോട്ടോർസൈക്കിൾ ആണ് കവാസാക്കി എച്ച് 2. ആ നിരയിലെ സ്പോർട്സ് ടൂറെർ മോഡലായ എച്ച് 2 എസ് എക്സ് എസ് ഇ യുടെ 2023 എഡിഷൻ അവതരിപ്പിച്ചു. വലിയ വേഗതയിൽ പോകുന്ന ഇവന് സുരക്ഷ സംവിധാനങ്ങൾ ഏറെ ഉണ്ടെങ്കിലും കാലത്തിന് ഒപ്പം കോലം മാറുകയാണ് എച്ച് 2 എസ് എക്സ്.
ഇപ്പോഴത്തെ ഹൈ ഏൻഡ് മോഡലുകളിൽ കാണുന്ന റഡാർ ടെക്നോളോജിയാണ് 2023 എഡിഷന് എത്തിയിരിക്കുന്നത്. ഈ ടെക്നോളോജിയിൽ എത്തുന്ന കാര്യങ്ങൾ ഇവയൊക്കെയാണ്. മുന്നിലെ വാഹനത്തിൻറെ വേഗതക്ക് അനുസരിച്ച് വേഗത ക്രമീകരിക്കുന്ന അഡാപ്റ്റീവ് ക്രൂയ്‌സ് കണ്ട്രോൾ. കാണാൻ കഴിയാത്ത ഭാഗത്തുകൂടി അപകടകരമായി ആരെങ്കിലും എത്തിയാൽ അത് റൈഡറെ അറിയിക്കുന്ന ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ. മുന്നിലെ അപകടം നേരത്തെ മനസ്സിലാക്കി റൈഡറെ അറിയിക്കുന്ന ഫോർവേഡ് കൊളിഷൻ വാണിംഗ്. എന്നിവ അടങ്ങുന്നതാണ് കവാസാക്കിയുടെ റഡാർ ടെക്നോളജി പാക്കേജ്.
അമേരിക്കയിൽ ലോഞ്ച് ചെയ്ത മോഡലിന് എൻജിൻ അതേ 137 എൻ എം ടോർക് ഉത്പാദിപ്പിക്കുന്ന 998 സിസി സൂപ്പർ ചാർജ്ഡ് 4 സിലിണ്ടർ എൻജിൻ തന്നെ. 28,000 യൂ എസ് ഡോളർ ആണ് പുതിയ അപ്ഡേഷനുമായി എത്തുന്ന ഇവൻറെ വില. അധികം വൈകാതെ തന്നെ ഇവനെ ഇന്ത്യയിലും പ്രതിക്ഷിക്കാം.
അമേരിക്കയിൽ തന്നെയാണ് ഇസഡ് എക്സ് 4 ആർ അവതരിപ്പിച്ചിരിക്കുന്നത്.
Leave a comment