ഇന്ത്യയിൽ യമഹ തങ്ങളുടെ ബിഗ് ബൈക്കുകൾ വരവറിയിച്ചപ്പോൾ. വലിയ മത്സരത്തിനാണ് കളം ഒരുങ്ങുന്നത് എന്നാണ് വിചാരിച്ചിരുന്നത്. സി ബി ആർ 250 ആർ ആറിൻറെ പാറ്റൻറ്റ് കൂടി കഴിഞ്ഞതോടെ ഇന്ത്യൻ ഇരുചക്ര വാഹന വിപണി എന്തെങ്കിലും ഒക്കെ നടക്കുമെന്ന് വിചാരിച്ചതാണ്. എന്നാൽ, കവാസാക്കി തങ്ങളുടെ പഴയ പുതിയ നിൻജ 300 നെ അവതരിപ്പിച്ചിരിക്കുകയാണ്. പക്ഷേ ആയുധത്തിന് കൂടുതൽ മൂർച്ച ഉറപ്പ് വരുത്തിയിട്ടുണ്ട്.
ഇനി മാറ്റങ്ങൾ എടുത്താൽ ആദ്യമാറ്റം എല്ലാ തവണയും പോലെ നിറത്തിലാണ്. ലൈയിം ഗ്രീൻ, കാൻഡി ലൈയിം ഗ്രീൻ, മെറ്റാലിക് മൂൺഡസ്റ്റ് ഗ്രേ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് പുത്തൻ മോഡൽ ഇനി മുതൽ ലഭ്യമാക്കുക. അടുത്ത മാറ്റം വരുന്നത് എൻജിനിലാണ്. ബി എസ് 6.2 മലിനീകരണ ചട്ടം പാലിക്കുന്ന ഹൃദയം കരുത്ത് ചോരാതെ തന്നെ എത്തിയിട്ടുണ്ട്.
- സി ബി ആർ 250 ആർ ആറും ഇന്ത്യയിലേക്ക്
- യമഹയുടെ ആർ 3 എം ട്ടി 03 യും ഇന്ത്യയിലേക്ക്
- എന്തുകൊണ്ടാണ് നിൻജ 300 ന് മാറ്റമില്ലാതത്
- 10 വർഷം പിന്നിട്ട നിൻജ 250
നിൻജ 300 ൽ കവാസാക്കി മുന്നോട്ട് വക്കുന്ന യൂ എസ് ബി യും ഇനി പറയുന്നതാണ്. വെറും 3,000 രൂപയുടെ വർദ്ധന മാത്രമേ കവാസാക്കി ഇവൻറെ വിലയിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഇപ്പോൾ 3.43 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.
മറ്റ് ഹൈലൈറ്റുകൾ നോക്കിയാൽ 299 സിസി, ലിക്വിഡ് കൂൾഡ്, ഇരട്ട സിലിണ്ടർ, എൻജിന് കരുത്ത് 38.4 എച്ച് പി യും ടോർക് 26.1 എൻ എം വുമാണ്. സ്ലിപ്പർ ക്ലച്ച്, ഡ്യൂവൽ ചാനൽ എ ബി എസ് തുടങ്ങിയവയാണ് കവാസാക്കിയുടെ ബെസ്റ്റ് സെല്ലിങ് മോഡലിൻറെ ആഡംബരങ്ങൾ. വരുന്ന ആർ 3, സി ബി ആർ 250 ആർ ആർ എന്നിവരായിരിക്കും പ്രധാന എതിരാളികൾ.
Leave a comment