വർഷങ്ങളായി കവാസാക്കിയുടെ ഇന്ത്യയിലെ ബെസ്റ്റ് സെല്ലെർ മോഡലായിരുന്നു നിൻജ 300. ഇന്ത്യക്കാരെ ഞെട്ടിച്ച് ലൈറ്റ് വൈറ്റ് ക്ലാസിക് ഡബിൾ യൂ 175 അവതരിപ്പിച്ചതോടെ. ഇന്ത്യയിൽ ഇനി കവാസാക്കിയുടെ ബെസ്റ്റ് സെല്ലെർ കസേര കുഞ്ഞൻ മോഡൽ ഭരിക്കുമെന്നായിരുന്നു വിലയിരുത്തൽ.
കഴിഞ്ഞ നവംബറിൽ വില്പന തുടങ്ങിയ 175 മൂന്ന് മാസങ്ങളിൽ നിൻജ 300 നെ പിന്നിലാക്കിയെങ്കിലും ഫെബ്രുവരിയിൽ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. 2023 ൻറെ രണ്ടാം മാസത്തിൽ 300 വില്പന നടത്തിയത് 148 യൂണിറ്റ് ആണെങ്കിൽ, 175 ൻറെ വില്പന 79 യൂണിറ്റുകളാണ്.

തൊട്ട് പിന്നിൽ തന്നെ ഇസഡ് 900 ഇടം പിടിച്ചിട്ടുണ്ട്. നിൻജ 400, നിൻജ ഇസഡ് എക്സ് 10 ആർ, നിൻജ 650 എന്നിവർക്കും നല്ല മാസമായിരുന്നു. ബാക്കിയെല്ലാവരും ഒരക്ക വില്പനയിൽ ഒതുങ്ങിയപ്പോൾ. ഫ്ലാഗ്ഷിപ്പ് താരമായ ഇസഡ് എച്ച് 2 വിന് ഒരു യൂണിറ്റ് പോലും വിൽക്കാൻ കഴിഞ്ഞില്ല.
ഫെബ്രുവരി മാസത്തെ വില്പന താഴെ കൊടുക്കുന്നു.
മോഡൽസ് | ഫെബ്. 2023 |
നിൻജ 300 | 148 |
ഡബിൾ യൂ 175 | 79 |
ഇസഡ് 900 | 57 |
നിൻജ 400 | 22 |
നിൻജ ഇസഡ് എക്സ് 10 ആർ | 16 |
നിൻജ 650 | 13 |
ഇസഡ് 650 | 8 |
ഡബിൾ യൂ 800 | 8 |
നിൻജ 1000 | 8 |
വേർസിസ് 650 | 6 |
വുൾകാൻ | 4 |
വേർസിസ് 1000 | 3 |
ഇസഡ് 650 ആർ എസ് | 2 |
ഇസഡ് എച്ച് 2 | 0 |
ആകെ | 374 |
Leave a comment