എല്ലാ മാസത്തിൻറെ തുടക്കത്തിലും കവാസാക്കി നിരയിലെ ഡിസ്‌കൗണ്ട് ഉണ്ടാകും. 2023 മേയ് മാസത്തിലും ആ പതിവിന് മാറ്റമില്ല. ഇത്തവണയും ജനപ്രിയ താരങ്ങൾക്ക് തന്നെയാണ് കവാസാക്കി ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
റോയൽ എൻഫീൽഡ് മോഡലുകളോട് മത്സരിക്കാൻ എത്തിയ ഡബിൾ യൂ 175 ന്. കഴിഞ്ഞ മാസത്തെക്കാളും ഡിസ്‌കൗണ്ടിൽ 5,000 രൂപ കുറഞ്ഞ് 10,000 രൂപയിലേക്ക് എത്തിയിട്ടുണ്ട്. 1.47 – 1.49 ലക്ഷം രൂപയാണ് ഇവൻറെ എക്സ്ഷോറൂം വില വരുന്നത്.

അടുത്ത ഡിസ്‌കൗണ്ട് വരുന്നത് ഡബിൾ യൂ 175 വന്നിട്ടും ബെസ്റ്റ് സെല്ലെർ പട്ടം കൊടുക്കാത്ത നിൻജ 300 ആണ്. 15,000 രൂപ തന്നെയാണ് ഇവിടെയും ഡിസ്‌കൗണ്ട് വരുന്നത്. എന്നാൽ പോസ്റ്ററിൽ ലിമിറ്റഡ് യൂണിറ്റ് എന്ന് മെൻഷൻ ചെയ്തിട്ടുമുണ്ട്. ബി എസ് 6.2 വരാനിരിക്കെ നിൻജ 300 ന് പുതിയ അപ്‌ഡേഷൻ എത്തുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
2013 ൽ നിൻജ 250 യുടെ പകരക്കാരനായി എത്തിയ 300 നാൾ ഇതുവരെ ഡിസൈനിലോ, എൻജിനിലോ ഒരു മാറ്റവും വരുത്തിയിട്ടില്ല. എന്നാൽ എ ബി എസ്, സ്ലിപ്പർ ക്ലച്ച് തുടങ്ങിയ സാങ്കേതിക വിദ്യകൾ അവതരിപ്പിച്ചിട്ടുണ്ട് താനും. എന്നിട്ടും 2013 ൽ എത്തിയ മോഡലിനെക്കാളും വിലകുറവിലാണ് ഇപ്പോൾ വിൽക്കുന്നത് എന്നാണ് ഏറ്റവും വലിയ താമശ. 3.4 ലക്ഷമാണ് എക്സ് ഷോറൂം വില.
Leave a comment