ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം ഇരുചക്ര നിർമാതാകളാണ് കവാസാക്കി. പച്ച നിറം ഏറെ ഇഷ്ട്ടമുള്ള ഇവർക്ക് ഏറ്റവും ഇഷ്ട്ടമുള്ള സെഗ്മെൻറ്റ് ഏതാണെന്ന് അറിയാമോ??? കവാസാക്കി നിരയിലെ പേരുകൾ ഡീകോഡ് ചെയുമ്പോൾ മനസ്സിലാകും. അപ്പോൾ തുടങ്ങാം.
ക്ലാസ്സിക് പട
ആദ്യം ക്ലാസ്സിക് താരങ്ങളിൽ നിന്ന് . ഇന്ത്യയിൽ ഇപ്പോൾ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന കവാസാക്കി യുടെ ഡബിൾ യൂ നിരയാണ് അത്. റിട്രോ ബൈക്കുകളാണ് ഈ നിരയിൽ പുറത്തിറക്കുന്നത്. 175 മുതൽ 800 മോഡലുകൾ വരെ പരിപൂർണമായി ക്ലാസ്സിക് ഡി എൻ എ പിന്തുടർന്നാണ് നിർമ്മിക്കുന്നത്.
തൊട്ടടുത്ത് തന്നെ ക്രൂയ്സർ നിര നിൽപ്പുണ്ട്. കുഞ്ഞൻ ഹാർലിയുമായി ഒറ്റക്ക് മത്സരിക്കാൻ വന്ന വുൾകാൻ എസ് ഇന്ത്യയിൽ ഏകനാണെങ്കിലും. വിദേശത്ത് ഒരു പട തന്നെ ഈ കുടുംബത്തിലുണ്ട്. 650, 900 മുതൽ 1700 വരെയുള്ള ക്രൂയ്സർ ടൂറിംഗ് മോഡലുകൾ ഈ നിരയിൽ അണിനിരക്കുന്നു.

പാവം സാഹസികന്മാർ
ഇനിയാണ് ജനപ്രിയ താരങ്ങളുടെ വരവ്. സാഹസിക്കരായ വേഴ്സിസ് ആണ് ഇവിടെ 300 മുതൽ 1000 മോഡലുകളാണ് ഇവിടെ അണിനിരക്കുന്നത്. എല്ലാവരും സാഹസിക യാത്രികനാണ്. വളർന്ന് വരുന്ന ഹാർഡ് കോർ ഓഫ് റോഡ് മോഡലുകളിലേക്ക് ഇതുവരെ കവാസാക്കി ചിന്തിച്ചിട്ട് കൂടിയില്ല. എന്നാൽ കവാസാക്കിയുടെ ഭീകരന്മാർ നില്കുന്നത് അവിടെയല്ല. പിന്നെ…

ഭീകരന്മാർ ഇവിടെയാണ്.
ഇവിടെയാണ്, അടുത്തതാണ് കവാസാക്കിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ആളുകൾ വരുന്നത് സ്പോർട്സ് കാറ്റഗറി. മണിച്ചിത്രത്താഴിലെ സണ്ണിയെ പോലെ ലോകത്തിൽ ഈ അടുത്ത് ആരും നടക്കാത്ത വഴിയിലൂടെ കവാസാക്കി സഞ്ചരിക്കും ഒരു പ്രാന്തനെ പോലെ. അത് 100% ശരിവെക്കുന്ന പ്രകടനമാണ് ഇപ്പോൾ കാഴ്ചവെക്കുന്നത്.
സൂപ്പർ സ്പോർട്ട് നിരയിൽ കുഞ്ഞൻ മോഡലുകൾ ലാഭമല്ല. എന്ന് പറഞ്ഞു പോകുന്ന മറ്റ് കമ്പനികളെ വെല്ലുവിളിച്ചാണ് കവാസാക്കിയുടെ പോക്ക്. 1400, 1000, 600 എന്നിവക്കൊപ്പം 250, 400 സിസി എൻജിനുകൾ കവാസാക്കി നിരയിൽ ഇപ്പോളുണ്ട്. ഇവരെ നിൻജ ഇസഡ് എക്സ് നിരയിലാണ് കൂട്ടാറുള്ളത്.
എന്നാൽ ഇവിടെയും നിൽക്കുന്നതല്ല സ്പോർട്സ് ബൈക്കുകളുടെ നിര ഇത് നടുക്കഷ്ണം മാത്രമാണ്. മുകളിലേക്ക് പോയാൽ എച്ച്2 സീരീസ് സൂപ്പർ ചാർജ്ഡ് എഞ്ചിനുമായി നില്കുന്നുണ്ട്. താഴോട്ടാണെങ്കിൽ സ്പോർട്സ് ടൂറെർ എന്ന് വിളിക്കാവുന്ന നിരയാണ് ഇവർക്ക് നിൻജ + കപ്പാസിറ്റി മാത്രമിട്ടാണ് പേര് നൽകുന്നത്.

കവാസാക്കിയുടെ ചീര
ഇനി വരുന്നതാണ് നേക്കഡ് സീരീസ്. വാഴയുടെ അടിയിലെ ചീരയാണ് കവാസാക്കി നിരയിലെ നേക്കഡ് വേർഷൻ ഇസഡ് സീരീസ്. നല്ല നനവ് വാഴക്ക് കിട്ടുമ്പോൾ കുറച്ചൊക്കെ ചീരയും നനയുന്നത് പോലെ സൂപ്പർ ചാർജ്ഡ് നേക്കഡ് ഇവനിലുമുണ്ട്. എന്നാൽ സൂപ്പർ സ്പോർട്ടിലെ വലിയ വർണ്ണ വൈവിദ്യം ഇവനിൽ കാണാൻ സാധിക്കില്ല.
ഇതിനൊപ്പം ഹാർഡ് കോർ ഓഫ് റോഡുകളും കവാസാക്കി നിർമ്മിക്കുന്നുണ്ട്. അതിൽ റോഡിൽ എത്തുന്ന വരെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. കെ എൽ എക്സ് സീരീസ് ആണ് അവർ. ഇന്ത്യയിൽ ട്രാക്ക് മോഡലുകൾ മാത്രമാണ് ഈ നിരയിൽ എത്തുന്നതെങ്കിലും.

ഇന്റർനാഷണൽ മാർക്കറ്റിൽ റോഡ് ലീഗൽ ആയ മോഡലുകൾ ഈ നിരയിലൂണ്ട്. 230 സിസി സിംഗിൾ സിലിണ്ടർ എൻജിനുമായി എത്തുന്ന സൂപ്പർ മോട്ടോ. ഇവനൊപ്പം 150, 230, 300 സിസി കപ്പാസിറ്റിയുള്ള ഹാർഡ് കോർ ഓഫ് റോഡ് മോഡലുകളുണ്ട്. അതിൽ ഒരാൾ ഇന്ത്യയിൽ എത്തുമെന്ന് ചെറിയ അഭ്യുഹങ്ങളും നിലവിലുണ്ട്.
Leave a comment