Monday , 29 May 2023
Home international കവാസാക്കിയുടെ ഭാവി പദ്ധതികൾ
international

കവാസാക്കിയുടെ ഭാവി പദ്ധതികൾ

ഇലക്ട്രിക്ക് മുതൽ ഹൈഡ്രജൻ വരെ ഇന്ധനമാകുന്നു

kawasaki motorcycles run 3 fuel in future

ഇലക്ട്രിക്ക് വിപണി പിടിമുറുകുമ്പോൾ പരലുകൾ മുതൽ വമ്പൻ സ്രാവുകൾ വരെ ആ ഒഴുക്കിൽ ശക്തിയോടെ ഒഴുകാൻ ഒരുങ്ങുകയാണ്. ജാപ്പനീസ് ഇരുചക്ര ഭീന്മാരായ കവാസാക്കി തങ്ങളുടെ ഭാവി പദ്ധതികൾ വിശദീകരിക്കുകയാണ്.

അടുത്ത വർഷം തന്നെ തങ്ങളുടെ നേക്കഡ്, സ്പോർട്സ് നിരയായ ഇസഡ്, നിൻജ നിരയിൽ ഇലക്ട്രിക്ക് മോഡലുകൾ എത്തും. മോട്ടോർ സ്പെസിഫിക്കേഷൻ ഒന്നും പുറത്ത് വിട്ടിട്ടില്ലെങ്കിലും , 3 കെ ഡബിൾ യൂ എച്ച് സ്വാപ്പാബിൾ ബാറ്റെറിയുമായി എത്തുമെന്ന് ഒരു ക്ലൂ തന്നിട്ടുണ്ട്. പ്രൊഡക്ഷൻ റെഡി ആയി മോഡലുകൾ കൈയിലുണ്ട് എന്നാണ് കവാസാക്കി പറയുന്നത്. ഒപ്പം ഹൈ ഏൻഡ് മോഡലുകളിൽ വലിയ പരിക്ഷണങ്ങൾ ആണല്ലോ നടക്കുന്നത് എല്ലാ മോഡലുകളും നടത്തുന്നത്. കവാസാക്കിയുടെ വകയായി ആഡംബര കാറുകളിൽ കാണുന്ന തരത്തിലുള്ള ഓട്ടോ ഹൈ ബീം ഫങ്ഷനാണ് എത്തുന്നത്. അതും കവാസാക്കിയുടെ ടോപ് ഏൻഡ് സ്പോർട്സ് ടൂറെർ മോഡലായ എച്ച് 2 എസ് എക്സിലാകും ആദ്യം എത്തുന്നത്.

2023 ലെ കഥയിലെ ഹൈലൈറ്റുകൾ ഏതാണ്ട് അവസാനിക്കുമ്പോൾ 2024 ൽ പെട്രോളിനൊപ്പം ഇലക്ട്രിക്ക് മോട്ടോറുമായി പ്രവർത്തിക്കുന്ന ബൈക്കുകളുടെ വരവാണ്. മോട്ടോർസൈക്കിൾ തന്നെ സാഹചര്യമനുസരിച്ച് പെട്രോൾ , ഇലക്ട്രിക് മാറാനുള്ള കഴിവുണ്ടാകും. എന്നാൽ ഇലക്ട്രിക്ക്, ഹൈബ്രിഡ് മോഡലുകളെ അവതരിപ്പിക്കുന്നത്തിൻറെ ഇടയിൽ കവാസാക്കിയെ കവാസാക്കി ആക്കിയ പെട്രോൾ എൻജിനുകളെ കൈവിടാൻ ഒരുക്കമല്ല. ഒരു പട തന്നെ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് അറിയിച്ചിരിക്കുന്നത് നമ്പറുകൾ കുറച്ച് വലുതാണ് ഏകദേശം 30 ഓളം മോഡലുകൾ 2025 ഓടെ വിപണിയിൽ എത്തിക്കാനാണ് ശ്രമം.

പെട്രോൾ, ഇലക്ട്രിക്ക്, പെട്രോൾ – ഇലക്ട്രിക്ക് കഴിഞ്ഞാൽ എത്തുന്നത് ഹൈഡ്രജൻ ഇന്ധനമാക്കിയ മോട്ടോർ സൈക്കിളുകളാകും എന്ന് നന്നായി അറിയുന്ന കവാസാക്കി ഇപ്പോൾ തന്നെ ട്ടയോട്ടയുമായി കൈകോർത്തിട്ടുണ്ട് ഹൈഡ്രജൻ പവറിൻറെ പിന്നിലുണ്ട്. പദ്ധതികൾ ശൈശവ ഘട്ടത്തിലാണ് കൺസെപ്റ്റ് മോഡലിന് അടുത്ത് എത്തിയെങ്കിലും ഹൈഡ്രജൻ പവറും പ്രാരംഭ ദിശയിൽ ആയതിനാൽ കുറച്ചധികം സമയം അതിന് വേണ്ടി കാത്തിരിക്കേണ്ടി വരുമെന്നാണ് കവാസാക്കി പറയുന്നത്. ഏതാണ്ട് 2030 ഓടെ മാത്രമായിരിക്കും ഹൈഡ്രജൻ കരുത്തിൽ മോട്ടോർ സൈക്കിൾ എത്തുന്നത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ട്ടി വി എസ് കൂട്ടുകെട്ടിൽ ആദ്യ സൂപ്പർതാരം

ഇന്ത്യൻ ഇരുചക്ര നിർമ്മാതാക്കൾ ചെറിയ മോട്ടോർസൈക്കിളുകളാണ് വിപണിയിൽ എത്തിക്കുന്നതെങ്കിലും. പല വമ്പന്മാരെയും വാങ്ങുകയും പങ്കാളിയാക്കുകയും ചെയ്തിട്ടുണ്ട്....

കസ്റ്റമ് ബൊബ്ബറുമായി ബെൻഡ

ഇന്ത്യയിൽ കഴിഞ്ഞ വർഷം ചൈനീസ് ബ്രാൻഡുകളുടെ കുത്തൊഴുക്ക് തന്നെയായിരുന്നു. അതുപോലെ തന്നെ വമ്പന്മാർ എല്ലാവരും മാറി...

എക്സ് എസ് ആറിൻറെ കഫേ റൈസർ

യമഹയുടെ ഹെറിറ്റേജ് മോഡലാണ് എക്സ് എസ് ആർ സീരീസ്. എം ട്ടി പവർ ചെയ്യുന്ന എൻജിൻ...

ഹൈഡ്രജന് കരുത്തുമായി ബിഗ് ഫോർ

ലോകമെബാടും ഇലക്ട്രിക്കിലേക്ക് തിരിയുമ്പോൾ അവിടെയും ഒരു വലിയ എതിരാളി എത്തുകയാണ്. ട്ടയോട്ട, കവാസാക്കി എന്നിവരാണ് ഈ...