ഡ്യൂക്ക് സീരിസിലെ സൂപ്പർ താരമായ സൂപ്പർ ഡ്യൂക്ക് 1290 നാണ് വലിയ തിരിച്ചുവിളി കെ ട്ടി എം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പണി കിട്ടാനുള്ള പ്രധാന കാരണം മോട്ടോർസൈക്കിളിൻറെ മുഴുവൻ വൈദ്യുതി എത്തിക്കുന്ന വയറിങ് ഹാർനെസിൽ വന്നിരിക്കുന്ന തകരാർ ആണ്.
കൂടുതൽ വ്യക്തമാക്കിയാൽ, തെറ്റായി വഴിതിരിച്ചുവിട്ടതോ നഷ്ടപ്പെട്ടതോ ആയ വയറിംഗ് ഹാർനെസ് സംരക്ഷണ ഭാഗങ്ങളാണ് പ്രേശ്നമായി നില്കുന്നത്. ഈ തകരാറുള്ള മോട്ടോർസൈക്കിളുകളിൽ എൻജിൻ നിൽക്കാനും ഷോർട്ട് സെർക്യുട്ട് തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾക്ക് വഴി വച്ചേക്കാം.
അതുകൊണ്ട് 2020, 21 സൂപ്പർ ഡ്യൂക്ക് ആറിനും 2022 വേർഷൻ സൂപ്പർ ഡ്യൂക്ക് ആർ ഇവോയിലുമാണ് ഈ തകരാർ കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 1040 യൂണിറ്റുകളാണ് തിരിച്ചു വിളിയുടെ പരുതിയിൽ എത്തുന്നത്. അംഗീകൃത ഡീലർമാരുടെ അടുത്ത് പോയി ഫ്രീയായി ഈ തകരാർ ശരിയാകാം. ഇന്ത്യയിൽ എത്താത്ത സൂപ്പർ ഡ്യൂക്കിനാണ് തിരിച്ചു വിളിച്ചതെങ്കിൽ, ഇന്ത്യയിൽ എത്താൻ സാധ്യതയുള്ള ഒരു തിരിച്ചു വിളിയുടെ വാർത്തയാണ് ഇനി വരുന്നത്.

കവാസാക്കിയിൽ വൻ തിരിച്ചുവിളി
അത് ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം ഇരുചക്ര നിർമാതാവായ കവാസാക്കിയിൽ നിന്നാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഒരു തിരിച്ചുവിളിയുടെ വാർത്തകൾ എത്തി ചൂട് മാറുന്നതിന് മുൻപ് ഇതാ വീണ്ടും. 2014 ഡിസംബർ 1 മുതൽ 27 സെപ്റ്റംബർ 2022 വരെ നിർമ്മിച്ച എച്ച് 2 , എച്ച് 2 കാർബൺ, ഇസഡ് എച്ച് 2, ഇസഡ് എച്ച് 2 എസ് ഇ എന്നീ മോഡലുകളെയാണ് തിരിച്ചു വിളിക്കുന്നത്. ഏകദേശം 3,000 യൂണിറ്റുകൾക്ക് തകരാർ പറ്റിയിട്ടുണ്ടാകാം എന്നാണ് കവാസാക്കിയുടെ കണക്ക് കൂട്ടൽ.
ഇനി പ്രേശ്നത്തിലേക്ക് വന്നാൽ കാംഷാഫ്റ്റ് ചെയിൻ ടെൻഷനറിലെ പ്ലങ്കർ ഭാഗങ്ങളുടെ കേടുപാടുകളാണ് പ്രധാന കാരണം. ഈ തകരാർ ഉള്ള ബൈക്കുകളിൽ വലത് വശത്ത് നിന്ന് ആസാധാരണമായ ശബ്‌ദം ഉണ്ടാകാൻ സാധ്യതയുണ്ട്. ക്യാംഷാഫ്റ്റ് ചെയിൻ ടെൻഷനർ, ഗ്യാസ്‌കിറ്റ് എന്നിവ മാറ്റുന്നതിലൂടെ ഈ തകരാർ പൂർണ്ണമായി മാറ്റാൻ കഴിയുമെന്നാണ് കവാസാക്കി അവകാശപ്പെടുന്നത്. ഈ തകരാർ പൂർണമായി സൗജന്യ നിരക്കിൽ മാറ്റുകയും ഈ തകരാർ വന്ന് പെയ്ഡ് സർവീസ് നടത്തിയവരുടെ പണം തിരിച്ചു നൽകുമെന്നും കവാസാക്കി അറിയിച്ചിട്ടുണ്ട്.
ഇപ്പോൾ അമേരിക്കയിൽ മാത്രമാണ് തിരിച്ചുവിളി പ്രഖ്യാപിച്ചതെങ്കിലും വരും ദിവസങ്ങളിൽ ഇന്ത്യയിലും ഈ തിരിച്ചു വിളി പ്രതീഷിക്കാം.
Leave a comment