കവാസാക്കി കഴിഞ്ഞ കുറച്ചു മാസങ്ങളായി ഡിസ്‌കൗണ്ടുകൾ ഏറെ നൽകുന്നുണ്ട്. ഡബിൾ യൂ 800, ഇസഡ് 650 എന്നിവർ ഡിസ്‌കൗണ്ടിൻറെ ലിസ്റ്റിൽ ഉണ്ടെയിരുന്നെങ്കിലും. ഏപ്രിൽ മാസം ആയതോടെ നിൻജ 300 നെ നിലനിർത്തി ഡബിൾ യൂ 175 നെ കൂടി ഈ ലിസ്റ്റിൽ ചേർത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസങ്ങളിലെ പോലെ കുഞ്ഞൻ നിൻജക്ക് 15,000 രൂപയുടെ ഡിസ്‌കൗണ്ട് ആണ് ഈ മാസവും നൽകുന്നത്. ഫെബ്രുവരിയിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയ ബെസ്റ്റ് സെല്ലിങ് മോഡലായ ഇവന്. മാറ്റങ്ങളുമായി എത്തുമെന്ന് ചെറിയ അഭ്യുഹങ്ങളുണ്ട്.
അടുത്തതായി ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത് കവാസാക്കി നിരയിലെ കുഞ്ഞൻ ക്ലാസ്സിക് ഡബിൾ യൂ 175 നാണ്. ഇപ്പോൾ 1.5 ലക്ഷം എക്സ് ഷോറൂം വില വരുന്ന ഇവന് 10,000 രൂപയുടെ ഡിസ്‌കൗണ്ട് ആണ് കവാസാക്കി നൽകുന്നത്.
ബി എസ് 6.2 വേർഷൻ ഉടൻ അവതരിപ്പിക്കാൻ സാധ്യതയുള്ള ഇരുവർക്കും. മാറ്റങ്ങൾ ഒന്നും ഇല്ലെങ്കിലും വില കൂടാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഡബിൾ യൂ 175 വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ഇപ്പോൾ വന്നിരിക്കുന്നത്. നിൻജയുടെ കാര്യത്തിൽ നിൻജ 300 അത്ര ഇഷ്ടമുള്ളവർക്കായിരിക്കും ഈ ഓപ്ഷൻ കൂടുതൽ മികച്ചതാക്കുന്നത്. കാരണം മാറ്റം പ്രതീക്ഷിക്കുന്ന മോഡൽ കൂടിയാണല്ലോ നിൻജ 300.
ഇരു മോഡലുകൾക്കും ഏപ്രിൽ 31 വരെ മാത്രമാണ് ഈ ഡിസ്‌കൗണ്ട് ബാധകമാക്കുക. എക്സ്ഷോറൂം വിലയിൽ നിന്നാണ് ഈ ഡിസ്‌കൗണ്ട് കുറക്കുന്നത്.
Leave a comment