ഇലക്ട്രിക്ക് യുഗമാണ് അടുത്തത് വരുന്നത് എന്ന് ഉറപ്പിച്ചെങ്കിലും. മറ്റ് സ്രോതസ്സുകളെയും പരീക്ഷിക്കുകയാണ് വാഹന നിർമാതാക്കൾ. അതിൽ ഏറ്റവും കൂടുതൽ പരീക്ഷണം നടത്തുന്ന കമ്പനിയാണ് കവാസാക്കി. ഇലക്ട്രിക്ക്, ഹൈബ്രിഡ് എന്നിവക്ക് പുറമേ ഹൈഡ്രജൻ മോട്ടോർസൈക്കിളും അണിയറയിലുണ്ട്.
ഹൈലൈറ്റ്സ്
- ഡിസൈനിൽ നിൻജ തന്നെ പക്ഷേ
- ഇവനും അതില്ല
- ലോഞ്ച് അരികെ
അതിൽ ഇലക്ട്രിക്ക് മോഡലുകളുടെ വരവ് ഉടനെ എത്താനിരിക്കെയാണ്. ഹൈബ്രിഡ് മോട്ടോർസൈക്കിൾ ഇപ്പോൾ സ്പോട്ട് ചെയ്തിരിക്കുന്നത്. എച്ച് ഇ വി എന്ന് പേരിട്ടിട്ടുള്ള ഇവന് നിൻജയുടെ സ്വാഭാവ വിശേഷങ്ങളാണ് നൽകിയിരിക്കുന്നത്.
കാഴ്ചയിൽ നിൻജ ആണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും. പക്ഷേ സാധാ നിൻജ അല്ലാ എന്നും മനസ്സിലാകും. ഇരട്ട ഹെഡ്‍ലൈറ്റ് എച്ച് 2 ആറിനോട് ചേർന്ന് നിൽക്കുന്നു. സ്പോർട്സ് ബൈക്ക് ആയതിനാൽ, ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ, തടിച്ച ഇന്ധനടാങ്ക്, സ്പ്ലിറ്റ് സീറ്റ് എന്നിവ ഇവനിലും കാണാം.

എന്നാൽ ഈ നിൻജയെ വ്യത്യസ്‍തനാകുന്നത് ഇവൻറെ തടിയാണ്. പെട്രോൾ എൻജിനൊപ്പം ഇലക്ട്രിക്ക് മോട്ടോറും ഉൾക്കൊള്ളിക്കണമല്ലോ. പെട്രോൾ എൻജിൻറെയും ഇലക്ട്രിക്ക് മോട്ടോറിൻറെയും കരുത്തിനെ കുറിച്ച് ഇപ്പോൾ വിവരം ഒന്നും ലഭ്യമല്ല.
എന്നാൽ ബൈക്ക് പ്രേമികളുടെ ചങ്ക് തകർക്കുന്ന ഒരു വാർത്ത കൂടി പുറത്ത് വരുന്നുണ്ട്. ഇലക്ട്രിക്ക് ബൈക്കിനെ പോലെ ഇവനും ഓട്ടോമാറ്റിക് ഗിയർ ആണ് കരുത്ത് ടയറിൽ എത്തിക്കുന്നത്. ഇപ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും. അധികം വൈകാതെ തന്നെ ഫുൾ ഡെസ്റ്റിൽസ് പുറത്ത് വരും.
- കവാസാക്കിയോട് മത്സരിക്കാൻ ബി എസ് എ
- വലിയ റേഞ്ചുമായി കവാസാക്കി ട്വിൻസ്
- കവാസാക്കിയുടെ 2 സ്ട്രോക്ക് ബൈക്ക് ഇന്ത്യയിൽ
ഒരു മുഖം മൂടിയില്ലാതെയാണ് ഇവനെ ഇപ്പോൾ സ്പോട്ട് ചെയ്തിരിക്കുന്നത്. അതിന് കാരണം പരസ്യ ചിത്രീകരണമാണ്. ഈ വർഷം ഇ ഐ സി എം എ യിൽ ആയിരിക്കും ഇവൻറെ വിവരങ്ങൾ പുറത്ത് വരുന്നത്. അടുത്ത വർഷം അവസാനമായിരിക്കും വിപണിയിൽ എത്തുന്നത്.
Leave a comment